1 GBP = 127.90
breaking news

17- മത് യുകെ മുട്ടുചിറ സംഗമം 2026 ജൂലൈ 10, 11 , 12 വെള്ളി, ശനി, ഞായർ തീയതികളിൽ ഷ്രൂസ് ബറിയിൽ വച്ച് നടത്തപ്പെടും

17- മത് യുകെ മുട്ടുചിറ സംഗമം 2026 ജൂലൈ 10, 11 , 12 വെള്ളി, ശനി, ഞായർ തീയതികളിൽ ഷ്രൂസ് ബറിയിൽ വച്ച് നടത്തപ്പെടും

ജിജോ അരയത്ത്

വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യ പാദസ്പർശത്താൽ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ 17 മാത് സംഗമം 2026 ജൂലൈ 10 , 11, 12 തീയതികളിൽ (വെള്ളി മുതൽ ഞായർ വരെ) ഷ്രൂസ്ബറിയിൽ വച്ച് നടത്തപ്പെടും . ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമായ ഈ സംഗമത്തിൽ .മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങൾ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. പ്രസ്തുത എല്ലാ കുടുംബാംഗങ്ങളും സംഗമത്തിന് എത്തിച്ചേരണമെന്നാണ് സംഘാടകരുടെ ആഗ്രഹം , ആയതിനാൽ മുൻകൂട്ടി അറിയിച്ച എല്ലാവർക്കും കുറഞ്ഞ ചിലവിൽ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വൻ ജന പങ്കാളിത്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം .പ്രധാന സംഗമ ദിവസമായ ശനിയാഴ്ച്ച യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം നാനൂറോളം ആളുകൾ സംഗമത്തിൽ പങ്കെടുത്തു , നാട്ടു വിശേഷങ്ങൾ അയവിറക്കുന്നതാണ്.

സ്വിറ്റ്സർലൻഡിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കൽ കുടുംബാംഗവുമായ ബഹുമാനപ്പെട്ട റവ .ഫാ .വർഗീസ് നടക്കൽ മുട്ടുചിറ സംഗമത്തിൻ്റെ രക്ഷാധികാരിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വർഷവും അദ്ദേഹമർപ്പിക്കുന്ന വി.കുർബാനയോടെയാണ് സംഗമ പരിപാടികൾ ആരംഭിക്കുന്നത്..കൂടാതെ ജോണി കണിവേലിൽ കൺവീനർ ആയി ഡോണി കരോടൻ , ബിജു കരോടൻ , ഷാരോൺ പന്തല്ലൂർ , ഷെറിൻ പന്തല്ലൂർ , സിറിൾ മാഞ്ഞൂരാൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ സംഗമ പരിപാടികൾ അരങ്ങേറുന്നത്. ജൂലൈ 10 -)o തിയതി വെള്ളിയാഴ്ച്ച ഉച്ചക്ക് 4 മണിയോട് കൂടി ആരംഭിക്കുന്ന സംഗമ പരിപാടികൾ ജൂലൈ 12-)o തിയതി ഞായറാഴ്ച്ച കൂടിയായിരിക്കും അവസാനിക്കുന്നത് . വിവിധ തരം കലാകായിക പരിപാടികളും , മത്സരങ്ങളും സംഗമം വർണ്ണ ശബളമാക്കും . കൂടാതെ നാട്ടിൽ നിന്നെത്തുന്ന മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിക്കുന്ന ഈ സംഗമം അവരുടെ ഒരു ആദര വേദിയായി കൂടി മാറും.

ഒരു സംഗമം എന്നതിലുപരി , നാട്ടിലെ വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ കൃത്യതയോടെ ഇടപെടുന്ന യുകെയിലെ മുട്ടുചിറ നിവാസികളുടെ സംഗമത്തിന് വിവിധ മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാർ ആശംസകളർപ്പിക്കും . വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉൾപ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേയ്ക്ക് നയിക്കുവാനുള്ള തയ്യാറെടുപ്പാണ് സംഘാടകർ നടത്തുന്നത്. മറ്റു ദിവസങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കാതെ വരുന്നവർ ഉണ്ടെങ്കിൽ ,പ്രധാന സംഗമ ദിനമായ ജൂലൈ 11 ശനിയാഴ്ച മാത്രമായും സംഗമത്തിൽ പങ്കെടുത്തു ഗൃഹാതുരത്വമുണർത്തുന്ന പഴയ കാല സ്മരണകൾ അയവിറക്കാൻ സംഘാടകർ അവസരമൊരുക്കുന്നുണ്ട്,.

കൂടുതൽ വിവരങ്ങൾക്ക്:
ജോണി കണിവേലിൽ – 07889 800292
ഡോണി കരോടൻ -+44 7723 920248
ബിജു കരോടൻ – +44 7723 702367
ഷാരോൺ പന്തല്ലൂർ – +44 7901 603309
ഷെറിൻ പന്തല്ലൂർ -07776361415
സിറിൾ മാഞ്ഞൂരാൻ -07958 675140

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more