ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും വിട്ടു നിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാർട്ടികൾ പങ്കെടുത്തു. സിപിഐഎം -ബിജെപി ഡിൽ ആരോപണത്തിൽ ജോൺ ബ്രിട്ടാസ് എംപി പ്രതിഷേധം അറിയിച്ചു. CPI ജനറൽ സെക്രട്ടറി ഡി രാജയും പിന്തുണച്ചു. സംസ്ഥാനത്ത് എത്തുമ്പോൾ സംസ്ഥാന നേതാക്കളിൽ നിന്നും ലഭിക്കുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുക എന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.
കേരളത്തിൽ പരമ്പരാഗതമായി കോൺഗ്രസും ഇടതു പാർട്ടികളും തമ്മിൽ ആണല്ലോ മത്സരിക്കുന്നത് എന്നും രാഹുൽ ഗാന്ധി മറുപടി നൽകി. തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സേനയും ചേർന്ന് ഭരണം തന്നിൽ നിന്നും തട്ടി എടുത്തെന്ന് മമത യോഗത്തിൽ വിമർശിച്ചു. താൻ കാലങ്ങളായി ഇക്കാര്യം ഉന്നയിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.എല്ലാ വിമർശനങ്ങളും ഉൾക്കൊള്ളുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
അഞ്ച് കാര്യങ്ങൾ യോഗം തീരുമാനം എടുത്തു. വോട്ട് ചോരി ആോരപണം ശക്തമായി മുന്നോട്ട് കൊണ്ടുപോകും ചീഫ് ജസ്റ്റിസിന് കത്ത് നൽകും. സിബിഎസ് ഇ മൂല്യനിര്‍ണയം വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ധർമേന്ദ്ര പ്രധാൻ്റെ രാജി അനിവാര്യം. കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിക്കണം, സാമ്പത്തിക സ്ഥിതി, വിലക്കയറ്റം, കർഷകരുടെ പ്രശ്നം എന്നിവ ചർച്ച ചെയ്യണം. എല്ലാ രണ്ട് മാസം കൂടുമ്പോഴും ഇന്ത്യ സഖ്യം യോഗം, അടുത്ത യോഗം 8 ഒക്ടോബറില്‍ ഹൈദരാബാദില്‍ ചേരും.മൺസൂൺ സെഷനിൽ എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസിൽ യോഗം ചേരാനും തീരുമാനമായി.
പ്രതിപക്ഷ പാർട്ടി നേതാക്കളെ അന്വേഷണ ഏജൻസി വേട്ടയാടിയാൽ സംയുക്തമായി അതിനെ എതിർക്കുക എന്നാണ് യോഗത്തിൽ പൊതുവെ ഉണ്ടായതെന്ന് ജോൺ ബ്രിട്ടാസ് എം പി വ്യകത്മാക്കി. അഖിലേഷ് യാദവും തേജസ്വി യാദവും അതിനെ പിന്തുണച്ചു. നാഷണൽ ഹെറാൾഡിൽ രാഹുലിനെതിരെയുള്ള ED നടപടിയെ സിപിഐഎം എതിർത്തതും ചൂണ്ടിക്കാട്ടി. ഡിഎംകെ ചേർത്ത് നിർത്തണം എന്ന പൊതുവികാരം യോഗത്തിൽ ഉണ്ടായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബംഗാളിൽ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് സഖ്യം ചേർന്ന് മത്സരിച്ചെങ്കിൽ ബിജെപി പരാജയപ്പെടും ആയിരുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഫലപ്രദമായ യോഗം ആണ് നടന്നത്. കേരളത്തിലെ പ്രശനം ഒരുമിച്ച് ഇരുന്നു ചർച്ച ചെയ്ത് പരിഹരിക്കാം എന്ന് രാഹുൽ ഗാന്ധി തന്നെ പറഞ്ഞു. താനുമായി വൈകിട്ട് ചർച്ച ചെയ്യാം എന്ന് രാഹുൽ അറിയിച്ചു. പാർട്ടിയുമായി കൂടിയാലോചിച്ച് അറിയിക്കാം എന്ന് താൻ പറഞ്ഞുവെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
click on malayalam character to switch languages