1 GBP = 127.95
breaking news

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശക നടപടികളുമായി എന്‍ടിഎ

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശക നടപടികളുമായി എന്‍ടിഎ

നീറ്റ് പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ കര്‍ശക നടപടികളുമായി എന്‍ടിഎ. ഫോണും ഇന്റര്‍നെറ്റും ഇല്ലാത്ത അടച്ചിട്ട കേന്ദ്രത്തിലാണ് അധ്യാപകരും പരിഭാഷ പെടുത്തുന്നവരും ഉള്ളത്. പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമേ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. ജൂണ്‍ 21ന് പരീക്ഷ കഴിയുന്നത് വരെ ഇവര്‍ക്ക് പുറത്ത് പോകാന്‍ അനുമതി ഇല്ല.

അതേസമയം, പന്ത്രണ്ടാംക്ലാസ് പുനര്‍ മൂല്യനിര്‍ണയയത്തില്‍ സിബിഎസ്ഇയുടെ വെബ്‌പോര്‍ട്ടലിന് സുരക്ഷാ അനുമതി. ഐഐടികളുടെ നേതൃത്വത്തിലുള്ള സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ്ങില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആണ് പുനര്‍മൂല്യനിര്‍ണയത്തില്‍ നിന്ന് കരാര്‍ കമ്പനിയായ കോഎംപ്റ്റിനെ ഒഴിവാക്കി സ്വന്തം പോര്‍ട്ടലില്‍ തന്നെ പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള സിബിഎസ്ഇയുടെ തീരുമാനം. പുനര്‍മൂല്യനിര്‍ണ്ണയത്തിനായുള്ള സിബിഎസ്ഇ യുടെ പോര്‍ട്ടലിന് ഐഐടികളുടെ സുരക്ഷാ അനുമതി ലഭിച്ചു. മദ്രാസ് , കാണ്‍പൂര്‍ ഐഐടി സംഘം 10 ദിവസത്തിലേറെ എടുത്തു നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് സിബിഎസ്ഇ പോര്‍ട്ടലിന് അനുമതി നല്‍കിയത്. സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഐഐടികള്‍ വ്യക്തമാക്കി. പിന്നാലെ, പരീക്ഷ അനുബന്ധ ഡാറ്റകളും ഉത്തര കടലാസ് രേഖകളും സിബിഎസ്ഇയുടെ സെര്‍വറുകളിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more