1 GBP = 128.44
breaking news

ഇറാൻ ആക്രമണത്തിൽ ഇസ്രായേലിന്റെ ഇന്റലിജൻസ് താവളം തകർന്നതായി വെളിപ്പെടുത്തൽ

ഇറാൻ ആക്രമണത്തിൽ ഇസ്രായേലിന്റെ ഇന്റലിജൻസ് താവളം തകർന്നതായി വെളിപ്പെടുത്തൽ

തെൽ അവീവ്: ഫെബ്രുവരി അവസാന വാരം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കങ്ങളുടെ ആദ്യ ദിനത്തിൽ തന്നെ ഇസ്രായേലിന് വൻ തിരിച്ചടി നേരിട്ടതായി വെളിപ്പെടുത്തൽ. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ഇറാന്റെ അത്യാധുനിക മധ്യദൂര ബാലിസ്റ്റിക് മിസൈൽ തെൽ അവീവിലെ അതീവ രഹസ്യ സൈനിക ഇന്റലിജൻസ് കേന്ദ്രത്തിൽ നേരിട്ട് പതിച്ചതായാണ് റിപ്പോർട്ട്. പ്രമുഖ നയതന്ത്ര-പ്രതിരോധ മാധ്യമമായ ‘സ്‌പൈടോക്ക്’ പ്രതിനിധി ജോനാഥൻ ബ്രോഡർ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ഇസ്രായേലിന്റെ കടുത്ത സൈനിക സെൻസർഷിപ്പ് ഭേദിച്ച് വിവരങ്ങൾ പുറത്തുവന്നത്.

ഫെബ്രുവരി 28-ന് തെൽ അവീവിലെ ജനവാസ മേഖലയായ ലെവ് ഹാ ഇർ എന്ന സ്ഥലത്തുണ്ടായ വൻ സ്ഫോടനത്തിൽ ഒരു ഫ്ലാറ്റ് സമുച്ചയം തകരുകയും ഒരു ഫിലിപ്പീൻസ് സ്വദേശിനി കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, സാധാരണ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടല്ല ഇറാൻ ആക്രമണം നടത്തിയതെന്നും, തകർന്ന ഫ്ലാറ്റിന് വെറും 50 അടി മാത്രം മാറിയുള്ള ഇസ്രായേൽ പ്രതിരോധ സേനയുടെ കണ്ണായ ‘യൂണിറ്റ് 9900’ന്റെ ആസ്ഥാനമാണ് ലക്ഷ്യമെന്നുമാണ് പുതിയ വെളിപ്പെടുത്തൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more