1 GBP = 127.95
breaking news

PSC ഉദ്യോഗാർത്ഥികൾക്കുള്ള UDF വാഗ്ദാനം പൂവണിയുന്നു, വാക്കാണ് പ്രധാനം! പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയ്ക്ക് അഭിവാദ്യങ്ങൾ’; പരിഹാസവുമായി SFI

PSC ഉദ്യോഗാർത്ഥികൾക്കുള്ള UDF വാഗ്ദാനം പൂവണിയുന്നു, വാക്കാണ് പ്രധാനം! പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയ്ക്ക് അഭിവാദ്യങ്ങൾ’; പരിഹാസവുമായി SFI

പിഎസ്‌സി ഉദ്യോഗാർത്ഥികൾക്കുള്ള UDF വാഗ്ദാനം പൂവണിയുന്നു, പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയ്ക്ക് അഭിവാദ്യങ്ങളെന്ന് പരിഹാസവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ്.സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ നിർദ്ദേശം തയ്യാറാവുകയാണ്.യൂത്ത് കോൺഗ്രസ് നേതാക്കളായ ജനീഷ്കുമാറും അബിൻ വർക്കിയും PSC ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നാളെ നിയമസഭ സ്തംഭിപ്പിക്കും.

സെക്രട്ടേറിയറ്റിന് മുന്നിലെ PSC ഉദ്യോഗാർത്ഥികളുടെ സമരം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പി. സി. വിഷ്‌ണുനാഥ് ആശംസകൾ നേർന്നു സംസാരിക്കുമെന്നും എം ശിവപ്രസാദ് കുറിച്ചു.അഭിവാദ്യങ്ങളോടെ, പറ്റിക്കപ്പെട്ട കേരളത്തിലെ മോഡിഫൈഡ് യുവതലമുറയെന്നും വാക്കാണ് പ്രധാനമെന്നും അദ്ദേഹം പരിഹാസത്തോടെ കുറിച്ചു.

അതേസമയം കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിൽ എന്ന സ്വപ്നം തകർക്കുന്ന ചില കാര്യങ്ങൾ ധവള പത്രത്തിൽ ഉണ്ടെന്ന് വി കെ സനോജ് വ്യക്തമാക്കി. പിഎസ്സി പരീക്ഷ എഴുതി ആയിരങ്ങൾ തൊഴിൽ കാത്ത് നിൽക്കുന്നു. അവരുടെ തലയിൽ ഇടുത്തീ വീഴുന്ന ഒരു നിർദ്ദേശമായി ധവള പത്രത്തിലെ പെൻഷൻ പ്രായം ഉയർത്തണം എന്ന കാര്യം. ഈ കാര്യവുമായി മുന്നോട്ടുപോവുകയാണെങ്കിൽ അതിശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകുമെന്നും വി കെ സനോജ് പറഞ്ഞു.

ഇത് യുവാക്കളോടുള്ള വഞ്ചനയാണ് ഇതിൽനിന്ന് സർക്കാർ പിന്മാറണം. പെൻഷൻ പ്രായം വർധിക്കുന്നതിലൂടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ പിഎസ്.സി നിയമനം കേരളത്തിൽ നടന്നു. ഇത് യു പി എസ് സി അംഗീകരിച്ച കാര്യമാണെന്നും വി കെ സനോജ് പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്ന ഘട്ടത്തിൽ എല്ലാം യുവജന വിരുദ്ധ നയങ്ങൾ കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം കണ്ടിട്ടുണ്ട്. യുവജന വിരുദ്ധ നയങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. യുഡിഎഫ് അധികാരത്തിൽ വന്ന ഘട്ടത്തിൽ എല്ലാം യുവജന വിരുദ്ധ നയങ്ങൾ കണ്ടതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് നിയമന നിരോധനം കണ്ടിട്ടുണ്ട്. യുവജന വിരുദ്ധ നയങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും വാക്കുകൾ.

മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വി ഡി സതീശന്റെ വാദത്തിലും വിമർശനം. സ്റ്റിയറിങ്ങിൽ കവർ പിടിപ്പിക്കുന്നതാണ് മോഡിഫിക്കേഷൻ. അദ്ദേഹത്തിന്റെ വാക്കും പഴയ ചാക്കും ഒന്നാണ്. വാക്ക് പാലിക്കുന്ന ആളാണെങ്കിൽ പെട്രോളിൽ രണ്ട് രൂപ അധിക നികുതി വേണ്ട എന്ന് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും വി കെ സനോജ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more