1 GBP = 127.25
breaking news

റോയൽ നേവിയുടെ ഹെലികോപ്റ്റർ ഡെവണിൽ തകർന്നു വീണു

റോയൽ നേവിയുടെ ഹെലികോപ്റ്റർ ഡെവണിൽ തകർന്നു വീണു

ലണ്ടൻ: റോയൽ നേവിയുടെ ഒരു ഹെലികോപ്റ്റർ ഡെവണിലെ കൃഷിയിടത്തിന് സമീപം തകർന്നുവീണു. സംഭവത്തെ തുടർന്ന് പോലീസിന്റെ വലിയ സന്നാഹം പ്രദേശത്ത് തുടരുകയാണ്. ഡെവണിലെ ഒകെഹാംപ്ടണിനടുത്തുള്ള സോർട്ടൺ ഡൗണിൽ അടിയന്തര സേവനങ്ങൾ സ്ഥലത്തുണ്ടെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് പറഞ്ഞു.

ഡോർട്ടിന്റെ വടക്കൻ പ്രദേശങ്ങളിൽ സൈനിക ഹെലികോപ്റ്ററുകൾ പലപ്പോഴും പരിശീലനം നടത്താറുണ്ട്. ഇവിടെയാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഹെലികോപ്റ്റർ റോയൽ നേവിയുടേതാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ പ്രദേശത്തെ റോഡുകൾ ഏകദേശം രാവിലെ അഞ്ചു മണിയോടെ തന്നെ അടച്ചിരുന്നു. സോർട്ടൺ ഡൗണിലെ A30 നും ഒകെഹാംപ്ടണിലെ A3079 ഫൗലി ക്രോസിനും ഇടയിലുള്ള A386 ന്റെ അടച്ചിടൽ 12:15 വരെ ഉണ്ടാകുമെന്ന് നാഷണൽ ഹൈവേസ് അറിയിച്ചു. ആർക്കെങ്കിലും അപകടമുണ്ടായോയെന്ന് വ്യക്തമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more