1 GBP = 129.58
breaking news

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

അമ്യുസ്മെന്റ് പാർക്കിലെ അപകടം വെൽഡിങ് അടർന്നത് മൂലം: അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടംത്തിൽ അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്. റൈഡിന്റെ വെൽഡിങ് അടർന്നതാണ് അപകട കാരണം. വെമ്പായം ഹാപ്പി ലാൻഡിലാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികൾക്കാണ് പരുക്കേറ്റത്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16). ​നാലു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാ​ഗർകോവിൽ സ്വദേശികളായിരുന്നു റൈഡ‍ിൽ ഉണ്ടായിരുന്നു. അവധിക്കാലം ആയതിനാൽ പാർക്കിൽ തിരക്കുണ്ടായിരുന്നു. റൈഡിൽ ഉണ്ടായിരുന്ന 30ലധികം ആളുകൾ ഉണ്ടായിരുന്നു. അഞ്ചോളം പേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്ക് എത്തിച്ചു. പരുക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഊഞ്ഞാൽ പോലെയുള്ള റൈഡാണ് പൊട്ടി വീണത്. ഇതിനടിയിൽ പെട്ടും ചിലർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം നടന്നത്. പാർക്കിലെ ജീവനക്കാരാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തിയത്. ആർക്കും ജീവഹാനി ഉണ്ടാക്കുന്ന പരിക്കില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more