1 GBP = 127.52
breaking news

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ; ടോണ്ടൻ-സോമർസെറ്റ് യൂണിറ്റിന്റെ ‘പഠനോപകരണ വിതരണം’ ഇന്ന് കോന്നി പ്രമാടത്ത്

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ; ടോണ്ടൻ-സോമർസെറ്റ് യൂണിറ്റിന്റെ ‘പഠനോപകരണ വിതരണം’ ഇന്ന് കോന്നി പ്രമാടത്ത്

സോമർസെറ്റ്/കോന്നി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ ടോണ്ടൻ – സോമർസെറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായുള്ള ‘പഠനോപകരണ വിതരണം’ പരിപാടി ഇന്ന് വൈകിട്ട് 5 മണിക്ക് പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം മല്ലശ്ശേരി കെ.എം.യു.പി സ്കൂളിൽ വെച്ച് നടക്കും. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയും ആറന്മുള എംഎൽഎയുമായ അഡ്വ. അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്യും.

സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്കൂളിലെ 65ൽപ്പരം വിദ്യാർത്ഥികൾക്കാണ് സ്കൂൾ ബാഗ്, നോട്ട് ബുക്കുകൾ, കുട, ടിഫിൻ ബോക്സ്, പേനകൾ, പെൻസിലുകൾ എന്നിവ ഉൾപ്പെടുന്ന പഠനോപകരണ കിറ്റുകൾ നൽകുന്നത്. കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം റോബിൻ മോൻസി അധ്യക്ഷത വഹിക്കും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ദീനാമ്മ റോയി, ഐ ഒ സി യൂ കെ കേരള ചാപ്റ്റർ പ്രെസിഡന്റ് സുജു കെ ഡാനിയൽ ,സെക്രട്ടറി ബിജു കുളങ്ങര കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് റോബിൻ പീറ്റർ, പ്രമാടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് സുശീല അജി, വാർഡ് മെമ്പർ ജോളി അജി തോമസ്, യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി, യൂണിറ്റ് ജനറൽ സെക്രട്ടറി സൂരജ് പി കെ തുടങ്ങിയവർ ആശംസകൾ അറിയിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more