ല്യൂട്ടൻ ഇന്റർനാഷണൽ കാർണിവലിന്റെ തിരയിളക്കത്തിൽ അഭിമാനത്തോടെ ലൂക്കയുടെ ചുണ്ടൻ വള്ളം.
May 27, 2026
അരുൺ
അന്പതാമത്തെ ല്യൂട്ടൻ ഇന്റർനാഷണൽ കാര്ണിവലിനു ആവേശം പകർന്നുകൊണ്ട് ല്യൂട്ടൻ കേരളൈറ്റ്സ് അണിയിച്ചൊരുക്കിയ ചുണ്ടൻ വള്ളം കാണികളിൽ ആവേശവും അത്ഭുതവും ഉണർത്തി. വിവിധ രാജ്യങ്ങളുടെ കാർണിവൽ പ്ലോട്ടുകൾക്കൊപ്പം കൊച്ചു കേരളത്തിന്റെ ചുണ്ടൻ വള്ളവും സ്ഥാനം പിടിച്ചപ്പോൾ ല്യൂട്ടൻ കേരളൈറ്സിലെ ഓരോ അംഗവും ഈ രാജ്യത്തോടുള്ള മലയാളിക്കുള്ള കടപ്പാടിനും സാംസ്‌കാരിക സംയോജനത്തിനും അടിവരയിടുകയായിരുന്നു.ല്യൂട്ടൻ കൗൺസിലിന്റെ പ്രത്യേക ക്രമീകരണത്തിൽ നടത്തിയ കാർണിവൽ യൂറോപ്പിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഈവന്റ് ആണ്. ലൂക്കയുടെ പ്രിയ കലാകാരൻ പ്രിൻസൺ പോൾ അണിയിച്ചൊരുക്കിയ ഈ നൗക ഈ വർഷത്തെ മികച്ച പ്ലോട്ടുകളിൽ ഒന്നായിരുന്നു.
ആർപ്പുവിളികൾക്കും തുഴച്ചിൽ പാട്ടിനും ഒപ്പം ലൂക്ക ഡാൻസ് സ്കൂളിലെ ഒപ്പന ടീമും ക്ലാസിക്കൽ നർത്തകികളും പിന്നെ ബിബിന്റെ ലക്ഷണമൊത്ത മാവേലിയും കൂടി ചേർന്നപ്പോൾ അത് ഒരു വേറിട്ട കാഴ്ച ആയി. ഓരോ രാജ്യത്തിനും നൽകിയ ഏഴു മിനിറ്റ് ഷോകേസിൽ ലൂക്ക ഡാൻസ് ക്ലാസ്സിന്റെ മുഖശ്രീകളായ ശിഖ, റേച്ചൽ, ആഗ്നസ്, ദിയ, ഗൗരി എന്നിവരുടെ ക്ലാസിക്കൽ ഡാൻസും, ബിന്റ, ജിസ്മി , ശാന്തികൃഷ്ണ, ജെനെസാ, ജിഷ എന്നിവരുടെ ഒപ്പനയും അരങ്ങേറി. ബേബി കുര്യന്റെ ക്യാപ്റ്റൻസിയിൽ ഈ കാര്ണിവലിനു ലൂക്കയുടെ ചുക്കാൻ പിടിക്കാൻ ലൂക്കയുടെ കരുത്തുറ്റ ഒരുപിടി തേരാളികളും ഉണ്ടായിരുന്നു.
സന്തോഷവും, സംഗീതവും, നൃത്തവും തുളുമ്പി ഇറങ്ങിയ കാര്ണിവലിനു ഏതാണ്ട് എഴുപത്തി അഞ്ചു അംഗങ്ങൾ ഉൾപ്പെട്ട ലൂക്ക കാർണിവൽ സംഘം പങ്കെടുത്തു.
കഴിഞ്ഞ മൂന്ന് വർഷമായി ലൂക്ക ല്യൂട്ടൻ ഇന്റർനാഷണൽ കാർണിവലിന്റെ അഭിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. ഇനിയും ഇങ്ങനെയുള്ള സാംസ്കാരിക കൂട്ടായ്മയിൽ ലൂക്കയുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് ലൂക്ക കമ്മിറ്റി ഉറപ്പിച്ചു പറയുന്നു.
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
click on malayalam character to switch languages