1 GBP = 130.54
breaking news

വനിത സംവരണം: നിയമസഭയിൽ പ്രമേയം പാസാക്കണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മഹിളാ ഫെഡറേഷൻ

വനിത സംവരണം: നിയമസഭയിൽ പ്രമേയം പാസാക്കണം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മഹിളാ ഫെഡറേഷൻ

വനിതാ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദേശീയ മഹിളാ ഫെഡറേഷൻ. കേരള നിയമസഭയിൽ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ആനി രാജയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് മുഖ്യമന്ത്രിയെ കണ്ടത്. ജനസഖ്യ കണക്കെടുപ്പും മണ്ഡല പുനർനിർണയവും ഒഴിവാക്കി വനിത സംവരണം നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ആനി രാജ പറഞ്ഞു.

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പുറത്തുവരുന്നത് ശരിയാണെങ്കിൽ ഗൗരവത്തോടെ കാണേണ്ടത്. അമ്മ ഭരണസമിതിയിലെ നേതൃത്വം ഇടപെടണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. അഭിനേതാക്കളുടെ സംഘടന അമ്മയിലെ തർക്കങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി അംഗങ്ങൾ രം​ഗത്തെത്തി. അമ്മയിലെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം വേണമെന്ന് നടി മാലാ പാർവതി ആവശ്യപ്പെട്ടു. സംഘടനയിലെ പ്രശ്നങ്ങൾ ആളുകൾക്ക് പറഞ്ഞു ചിരിക്കാവുന്ന പോലെ ഇടവരുത്തരുതെന്ന് എംഎൽഎയും നടനുമായ രമേഷ് പിഷാരടി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more