1 GBP = 129.90
breaking news

ഹര്‍ഷിന നടത്തിയത് ഒരു പോരാട്ടം; സര്‍ക്കാര്‍ കാണിച്ചത് മാനുഷികമായ പരിഗണന’; ആരോഗ്യമന്ത്രി കെ മുരളീധരന്‍

ഹര്‍ഷിന നടത്തിയത് ഒരു പോരാട്ടം; സര്‍ക്കാര്‍ കാണിച്ചത് മാനുഷികമായ പരിഗണന’; ആരോഗ്യമന്ത്രി കെ മുരളീധരന്‍

ഹര്‍ഷിന നടത്തിയത് ഒരു പോരാട്ടമാണെന്നും മാനുഷികമായ പരിഗണനയാണ് അവരോട് കാണിച്ചതെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. അവരുടെ കുടുംബത്തിന്റെ സ്ഥിതി തന്നെ അവതാളത്തിലായി. മാനുഷികമായ പരിഗണനയാണ് അവരോട് കാണിച്ചത് – അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശനെയും ആരോഗ്യമന്ത്രി കെ മുരളീധരനെയും ഹര്‍ഷിന നേരില്‍ കണ്ടിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ഹര്‍ഷിന ഇന്ന് ജോലിയില്‍ പ്രവേശിച്ചു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിയമനം. പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടിയെന്നായിരുന്നു ഹര്‍ഷിനയുടെ പ്രതികരണം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2017 നവംബര്‍ 30ന് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബറില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. കത്രിക നീക്കം ചെയ്ത ഭാഗത്ത് വേദന കടുത്തതോടെ തുടര്‍ ശസ്ത്രക്രിയകള്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെയും നിലപാടുകളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more