1 GBP = 127.77
breaking news

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള  ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് ടൈറ്റിൽ സ്പോൺസർ….കായികമേള രജിസ്ട്രേഷന് ആവേശകരമായ തുടക്കം

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള  ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് ടൈറ്റിൽ സ്പോൺസർ….കായികമേള രജിസ്ട്രേഷന് ആവേശകരമായ തുടക്കം

അനിൽ ഹരി

(പി ആർ ഒ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)

ജൂൺ 13നു വാറിങ്ടണിൽ നടക്കുന്ന യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ കായികമേളയുടെ ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science) ആയിരിക്കും. യുകെയിലെ ഓൺലൈൻ ട്യൂഷൻ രംഗത്തു മികച്ച നിലവാരവും മികച്ച ഫലങ്ങളും  കൈവരിച്ച ഒരു പ്രമുഖ സ്ഥാപനമാണ് ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്. നിങ്ങളുടെ കുട്ടികൾക്ക് KS1, KS2, KS3, GCSE, A-ലെവലുകൾക്കുള്ള ഓൺലൈൻ ട്യൂഷൻ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് വഴി ലഭ്യമാണ്, കൂടാതെ ഗ്രാമർ സ്കൂളുകളിലേക്കുള്ള (11 പ്ലസ്)എക്സാം പ്രിപ്പറേഷൻ, GCSE ക്രാഷ് റിവിഷൻ കോഴ്സുകളും ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നടത്തുന്നു. ഡോ. സൈമൺസ്  അക്കാദമി ഓഫ് സയൻസിനെ ടൈറ്റിൽ സ്പോൺസറായി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കമ്മിറ്റിയാണ് തീരുമാനിച്ചത്.

വാറിങ്ടൺ മലയാളി അസോസിയേഷൻ (WAMA)  ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ദ്രുതഗതിയിൽ നടക്കുന്നുവെന്ന് യുക്മ നോർത്ത് വെസ്റ് റീജിയണൽ സ്പോർട്സ കോ ഓർഡിനേറ്റർ  ബിനോയ് മാത്യു അറിയിച്ചു. നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത്  വെസ്റ്റ്  റീജിയണൽ  കായികമേള ജൂൺ പതിമൂന്നാം തീയ്യതി (13/6/26) ശനിയാഴ്ച വാറിങ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ  ആയിരിക്കും നടക്കുന്നത്.

കായികമേളയുടെ ഒരുക്കങ്ങൾക്കുവേണ്ടിയുള്ള കമ്മിറ്റിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ദേശീയ സമിതിയംഗം ബിജു പീറ്റർ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ഷാജി തോമസ് വരാകുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ  ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു. കൂടാതെ റീജിയണൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും, കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

കായികമേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ  നടത്തേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽ നിന്നും ലഭ്യമാകുന്നതാണ്. 

നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിക്കുന്നവർക്ക്  ജൂൺ 20 ന് നടക്കുന്ന യുക്മ ദേശീയ തലത്തിൽകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള യുക്മ നോർത്ത് വെസ്‌റ്റ് റീജിയണിലെ അംഗ അസോസിയേഷനിലെ അംഗങ്ങൾ  അസ്സോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 

 ബിനോയ് മാത്യു – 07533094770

uukmanwrc@gmail.com

യുക്മ നോർക്ക് വെസ്റ്റ് റീജിയൺ സ്പോർട്സ് നടക്കുന്ന സ്റ്റേഡിയത്തിൻ്റെ വിലാസം:

Victoria Park Stadium Warrington, Knutsford Rd, Latchford, 

Warrington, WA4 1AG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more