യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് ടൈറ്റിൽ സ്പോൺസർ….കായികമേള രജിസ്ട്രേഷന് ആവേശകരമായ തുടക്കം
May 26, 2026
അനിൽ ഹരി
(പി ആർ ഒ യുക്മ നോർത്ത് വെസ്റ്റ് റീജിയൺ)
ജൂൺ 13നു വാറിങ്ടണിൽ നടക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ ടൈറ്റിൽ സ്പോൺസർ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് (Dr. Simon’s Academy of science) ആയിരിക്കും. യുകെയിലെ ഓൺലൈൻ ട്യൂഷൻ രംഗത്തു മികച്ച നിലവാരവും മികച്ച ഫലങ്ങളും കൈവരിച്ച ഒരു പ്രമുഖ സ്ഥാപനമാണ് ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ്. നിങ്ങളുടെ കുട്ടികൾക്ക് KS1, KS2, KS3, GCSE, A-ലെവലുകൾക്കുള്ള ഓൺലൈൻ ട്യൂഷൻ ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് വഴി ലഭ്യമാണ്, കൂടാതെ ഗ്രാമർ സ്കൂളുകളിലേക്കുള്ള (11 പ്ലസ്)എക്സാം പ്രിപ്പറേഷൻ, GCSE ക്രാഷ് റിവിഷൻ കോഴ്സുകളും ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസ് നടത്തുന്നു. ഡോ. സൈമൺസ് അക്കാദമി ഓഫ് സയൻസിനെ ടൈറ്റിൽ സ്പോൺസറായി യുക്മ നോർത്ത് വെസ്റ്റ് റീജിയൺ കമ്മിറ്റിയാണ് തീരുമാനിച്ചത്.
വാറിങ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ രജിസ്ട്രേഷൻ ദ്രുതഗതിയിൽ നടക്കുന്നുവെന്ന് യുക്മ നോർത്ത് വെസ്റ് റീജിയണൽ സ്പോർട്സ കോ ഓർഡിനേറ്റർ ബിനോയ് മാത്യു അറിയിച്ചു. നോർത്ത് വെസ്ററ് റീജിയണിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ വാറിങ്ടൺ മലയാളി അസോസിയേഷൻ (വാമ) ആതിഥേയത്വതം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ പതിമൂന്നാം തീയ്യതി (13/6/26) ശനിയാഴ്ച വാറിങ്ടണിലെ നട്സ്ഫോർഡിലുള്ള വിക്ടോറിയ പാർക്ക് സ്റ്റേഡിയത്തിൽ ആയിരിക്കും നടക്കുന്നത്.
കായികമേളയുടെ ഒരുക്കങ്ങൾക്കുവേണ്ടിയുള്ള കമ്മിറ്റിയെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് ദേശീയ സമിതിയംഗം ബിജു പീറ്റർ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ഷാജി തോമസ് വരാകുടി, സെക്രട്ടറി സനോജ് വർഗീസ്, ട്രെഷറർ ഷാരോൺ ജോസഫ് എന്നിവർ അറിയിച്ചു. കൂടാതെ റീജിയണൽ അസോസിയേഷനിലെ എല്ലാ അംഗങ്ങളെയും, കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായും യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
കായികമേളയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് നിങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ നടത്തേണ്ടതാണ്. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേളയുടെ നിയമാവലി അംഗ അസ്സോസിയേഷനുകളിൽ നിന്നും ലഭ്യമാകുന്നതാണ്.
നോർത്ത് വെസ്റ്റ് റീജിയണൽ വിഭാഗങ്ങളിൽ മത്സരിച്ചു വിജയിക്കുന്നവർക്ക് ജൂൺ 20 ന് നടക്കുന്ന യുക്മ ദേശീയ തലത്തിൽകായികമേളയിൽ പങ്കെടുക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ള യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനിലെ അംഗങ്ങൾ അസ്സോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുക.
യുക്മയുടെ മുൻ ദേശീയ പ്രസിഡന്റുമാർ ഉൾപ്പെടെ ആറു പ്രമുഖർക്ക് വിശിഷ്ട സേവന പുരസ്കാരങ്ങൾ; മന്ത്രി പി. സി. വിഷ്ണുനാഥ് ആദരിച്ചു……. ഡോ. ബിജു പെരിങ്ങത്തറ, മനോജ് പിള്ള, അലക്സ് വർഗീസ്, കുര്യൻ ജോർജ്ജ്, സ്മിത ബാബു തോട്ടം, റെയ്മോൾ നിധീരി എന്നിവർക്ക് ആദരം; യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടനവേദിയിൽ നേതൃത്വമികവിനും ദീർഘകാല സംഘടനാ സേവനത്തിനും അംഗീകാരം /
യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്‍, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്. /
പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയൻ ഓവറോൾ ചാമ്പ്യന്മാർ; വാർവിക് ആൻഡ് ലീമിങ്ടൺ മലയാളി അസോസിയേഷൻ അസോസിയേഷൻ ചാമ്പ്യന്മാർ….. യോർക്ക്ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്; നോർത്ത് വെസ്റ്റ് മൂന്നാമത്; കലാതിലകമായി അമേയ കൃഷ്ണ നിധീഷ്, നാട്യമയൂരമായി ഐശ്വര്യ വിനു നായർ; ഏഴ് വേദികളിലായി 46 മത്സരയിനങ്ങൾ — സമയനിഷ്ഠയിലും സംഘാടനമികവിലും ശ്രദ്ധേയമായി യുക്മ ദേശീയ കലാമേള 2026 /
യുകെയിൽ യുക്മയുമായി സഹകരിച്ച് ‘മിനി ഐ.എഫ്.എഫ്.കെ’ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്; കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ബ്രിട്ടനിലും വേദിയൊരുങ്ങുന്നു……ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെ.യ്ക്ക് ശേഷം യുകെയിൽ മിനി ചലച്ചിത്രമേള; അടുത്ത ഓണക്കാലത്ത് കേരള സർക്കാരിന്റെ ഏകോപനത്തിൽ യുകെയിൽ ഓണാഘോഷം; ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ കേരള ടൂറിസത്തിന്റെ അംബാസഡർമാരാക്കാൻ പദ്ധതികൾ; യുക്മ ദേശീയ കലാമേള ലോക മലയാളി സമൂഹത്തിന് മാതൃകയെന്നും മന്ത്രി /
ഐ.എൽ.ആർ പോരാട്ടത്തിൽ യുക്മയുടെ ഇടപെടലിന് നിർണായക നേട്ടം; കെയർ വർക്കർമാർക്ക് അഞ്ച് വർഷത്തെ കാലാവധി തുടരും; ഒന്നര ലക്ഷത്തോളം കെയർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസം; യുക്മയുടെ ദേശീയതല ക്യാംപെയ്ൻ ഫലം കണ്ടുതുടങ്ങുന്നു /
click on malayalam character to switch languages