1 GBP = 129.64

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മുതല്‍; പകുതിയോളം അംഗങ്ങള്‍ പുതുമുഖങ്ങള്‍

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മുതല്‍; പകുതിയോളം അംഗങ്ങള്‍ പുതുമുഖങ്ങള്‍

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് തുടങ്ങും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രോടേം സ്പീക്കറായ
ജി.സുധാകരന്‍ മുന്‍പാകെയാണ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 9ന് പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങും. നാളെയാണ് പുതിയ സ്പീക്കര്‍ തിരഞ്ഞെടുപ്പ്.

കഴിഞ്ഞ ദിവസമാണ് പ്രോ ടേം സ്പീക്കറായി ജി സുധാകരന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ന് എല്ലാ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. 140 അംഗ സഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ വലിയ പ്രത്യേകത. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഈ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ളത്. എംഎല്‍എയായി ഇത് കുഞ്ഞാലിക്കുട്ടിയുടെ ഒന്‍പതാം വരവാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എംഎല്‍എയായി എട്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.

ഇത്തവണത്തെ സഭയില്‍ 13 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പ്രാതിനിധ്യമുള്ളത്. പ്രധാനപ്പെട്ട മൂന്ന് മുന്നണികള്‍ക്കും പ്രാതിനിധ്യമുണ്ട്. ഇതാദ്യമായി ബിജെപിക്ക് മൂന്ന് അംഗങ്ങളാണ് നിയമസഭയിലുള്ളത്. കോണ്‍ഗ്രസിന് 63 അംഗങ്ങളും മുസ്ലീം ലീഗിന് 22 അംഗങ്ങളും കേരള കോണ്‍ഗ്രസിന് 7 അംഗങ്ങളും ആര്‍എസ്പിക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്. സിപിഐഎമ്മിന് 26 അംഗങ്ങളും സിപിഐക്ക് എട്ട് അംഗങ്ങളുമാണുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more