യുകെയിലും വിഡിഎസ് തരംഗം; ആഘോഷങ്ങൾ തുടർച്ചയാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റ, അപ്രതീക്ഷിത അതിഥിയായി ധർമ്മടത്ത് പിണറായി വിജയനെ വിറപ്പിച്ച വി.പി. അബ്‌ദുൾ റഷീദും
May 18, 2026
ലണ്ടൻ. കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല ഏൽക്കുന്നതിന്റെ സന്തോഷത്തെ തുടർന്ന് ആഘോഷങ്ങൾ തുടർച്ചയായി നടത്തുകയാണ് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ. ഇതിൽ ഏറെ ശ്രദ്ധേയമായ ആഘോഷമാണ് സോമർസെറ്റിലെ ടോണ്ടനിൽ നിന്നുള്ള ആഘോഷം. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരും മുൻപേ വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് നിലപാടിൽ ഉറച്ചു നിന്ന യുകെയിലെ യൂണിറ്റ് കമ്മിറ്റികളിൽ ഒന്നാണ് ടോണ്ടൻ – സോമർസെറ്റ് യൂണിറ്റ്. ഒരുപക്ഷെ ആകുവാൻ പറ്റിയില്ലേൽ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടണമെന്ന് വരെ ആവശ്യം ഉയർന്നിരുന്നു. ഇവിടെ നിന്നുള്ള നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര പദവി ഒഴിഞ്ഞു പ്രധിഷേധ സൂചകമായി മാറി നിൽക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. എന്നാൽ തങ്ങളുടെ ആഗ്രഹം യാഥാർഥ്യമായപ്പോൾ കേക്ക് മുറിച്ചും ലഡ്ഡു വിതരണം ചെയ്തും ആഘോഷങ്ങൾ തുടർച്ചയായി നടത്തുകയാണ് ഇവർ. ഓരോ ദിവസം കഴിയും തോറും ആഘോഷങ്ങളിൽ ജന പങ്കാളിത്തം വർധിച്ചും വരുന്നുണ്ട്. ഫലപ്രഖ്യാപനം നടന്ന ദിവസവും മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച ദിവസവും കേക്ക് മുറിച്ചുമാണ് ആദ്യം ആഘോഷങ്ങൾ നടത്തിയത്.
Screenshot
തിങ്കളാഴ്ച വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ഭാഗമായി ഇന്ന് നടത്തിയ തുടർ ആഘോഷത്തിൽ അപ്രതീക്ഷിത അതിഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൾ റഷീദ് വി. പി പങ്കെടുത്തതും പ്രവർത്തകരിൽ ആവേശം ഉയർത്തി. കോൺഗ്രസ് പതാകയും കൈപ്പത്തി ചിഹ്നവും ആലേഖനം ചെയ്ത കേക്ക് മുറിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര കേക്ക് മുറിച്ച് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്‌ദുൾ റഷീദ് വി. പി ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്ത ആഘോഷത്തിൽ യൂണിറ്റ് പ്രസിഡന്റ് അജി തോമസ് മംഗലി അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, യൂണിറ്റ് ഭാരവാഹികളായ ലിന്റോ ജോർജ്, മാത്യു ജോർജ് കളരിക്കൽ, നിൻസി ലിനു എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുതിയ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അജി തോമസ് മംഗലി (പ്രസിഡന്റ്), നിൻസി ലിനു, എം. കെ. ബിജു, പ്രദീപ് ജോസഫ് (വൈസ് പ്രസിഡന്റുമാർ), സൂരജ് പി. കെ (ജനറൽ സെക്രട്ടറി), ലിന്റോ ജോർജ് (കോ-ഓർഡിനേറ്റർ), ബിനു സേവ്യർ, ജോമോൻ ജോസ് വാത്യേലിൽ, നിസാർ മെൻസിൽ (ജോയിന്റ് സെക്രട്ടറിമാർ), ജിനു ജോസ് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
Screenshot
ധർമ്മടത്ത് പിണറായി വിജയനെതിരെ ശക്തമായി പോരാട്ടം നടത്തിയ അനുഭവങ്ങൾ പങ്കുവെച്ച അബ്‌ദുൾ റഷീദ് വി. പിയുടെ പ്രസംഗം പ്രവർത്തകരിൽ ആവേശമുയർത്തി. മുദ്രാവാക്യം വിളികളോടെയാണ് അബ്‌ദുൾ റഷീദ് വി. പിയെ സ്വീകരിച്ചത്. കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ ഉൾപ്പടെ ക്ലാസുകൾ എടുക്കുവാനും യുകെയിലെ ഐഒസി, ഒഐസിസി സമ്മേളങ്ങളിൽ പങ്കെടുക്കുവാനും നിരവധി തവണ എത്തിയിട്ടുള്ള വി ഡി സതീശൻ മുഖ്യമന്ത്രി എന്ന നിലയിൽ യുകെയിൽ സന്ദർശനം നടത്തുന്നത് കാത്തിരിക്കുക ആണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ.
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
click on malayalam character to switch languages