1 GBP = 127.90
breaking news

യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഓ സി (യു കെ) – ചെസ്റ്റർ, ബ്ലാക്‌പൂൾ യൂണിറ്റുകൾ

യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഓ സി (യു കെ) – ചെസ്റ്റർ, ബ്ലാക്‌പൂൾ യൂണിറ്റുകൾ

റോമി കുര്യാക്കോസ് 

ചെസ്റ്റർ: നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ 13 – ആം മുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു കെയിലെ കോൺഗ്രസ് പ്രവർത്തകരും യു ഡി എഫ് അനുഭാവികളും ആഘോഷത്തിൽ പങ്കുചേർന്നത്. 

ആഘോഷ പരിപാടിയോടനുബന്ധിച്ചു ചെസ്റ്ററിൽ നടന്ന ചടങ്ങിൽ ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ ചെസ്റ്റർ യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കപ്പെട്ടു. കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് പുതിയ യൂണിറ്റ് ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. നിയുക്ത യൂണിറ്റ് പ്രസിഡന്റ്‌ ജോബിൻസ് വർക്കി അധ്യക്ഷത വഹിച്ചു. നിയുക്ത ജനറൽ സെക്രട്ടറി ജിനീഷ് കുളത്തിനാൽ, വിനോയ് വർഗീസ്, സുബിൻ കൊറ്റത്തിൽ, ബിജു മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

അതേസമയം, ബ്ലാക്ക്പൂൾ യൂണിറ്റിന്റെ നേതൃത്വത്തിലും യു ഡി എഫ് തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ജിബീഷ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ഡിജോ ജോൺ, നിബു മാത്യു, റോബി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കേരളത്തിലെ രാഷ്ട്രീയ മാറ്റത്തിന് പ്രവാസി മലയാളികൾ നൽകിയ പിന്തുണ വലിയ ശക്തിയാണെന്നും, കോൺഗ്രസ് പ്രസ്ഥാനത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ പ്രവാസി പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും നേതാക്കൾ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more