1 GBP = 129.82
breaking news

യുകെ മലയാളികളുടെ മകൻ നാട്ടിൽ മരണമടഞ്ഞു; ബിയോൺ ബിജുവിന്റെ വിയോഗം കോതമംഗലത്ത് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ

യുകെ മലയാളികളുടെ മകൻ നാട്ടിൽ മരണമടഞ്ഞു; ബിയോൺ ബിജുവിന്റെ വിയോഗം കോതമംഗലത്ത് സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ

യുകെ മലയാളികളുടെ മകൻ നാട്ടിൽ മരണമടഞ്ഞു. ഇന്നലെ കോതമംഗലത്ത് ദാരുണാപകടത്തിലാണ് ഡെന്റൽ കോളേജ് വിദ്യാർത്ഥിയായ ബിയോൺ ബിജുവിന്റെ വിയോഗം. ഒൻപതുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഇന്നലെ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് ഒഴുക്കിൽ മൂന്നുപേർ പെട്ടുപോയത്. സുഹൃത്തുക്കൾ ഫയർ ഫോഴ്‌സിനെയും പോലീസിനെയും വിളിച്ചറിയിച്ചിരുന്നെങ്കിലും മൂന്നുപേരുടെയും മരണം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. 22 വയസ്സ് മാത്രമായിരുന്നു ബിയോണിന്റെ പ്രായം. കോതമംഗലം മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികളായിരുന്നു.

യുകെയിലെ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സൗത്ത് എൻഡിൽ താമസമാക്കിയിട്ടുള്ള ബിജു സെബാസ്റ്റിയൻ ഡാലിയ ബിജു ദമ്പതികളുടെ മകനാണ് ബിയോൺ ബിജു. ഇവർക്ക് മറ്റു രണ്ടു മക്കൾ കൂടിയുണ്ട്. ബിയോൺ ഡെന്റൽ കോളേജ് വിദ്യാർത്ഥിയായി നാട്ടിൽ പഠനം നടത്തുകയായിരുന്നു. സംഭവം നടന്നയുടൻ കുടുംബം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

സംസ്കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു മൂന്ന് മണിയോടെ ചങ്ങനാശ്ശേരി നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ബിയോൺ ബിജുവിന്റെ ആകസ്മിക വിയോഗത്തിൽ യുക്മ ദേശീയ നേതൃത്വത്തിന് വേണ്ടി സെക്രട്ടറി ജയകുമാർ നായരും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ഭുവനേഷ് പീതാംബരനും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more