1 GBP = 129.29
breaking news

അബർഡീനിൽ മലയാളി യുവാവ് മരണമടഞ്ഞു; ജിതിൻ വിൻസെന്റിന്റെ വിയോഗം അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ

അബർഡീനിൽ മലയാളി യുവാവ് മരണമടഞ്ഞു; ജിതിൻ വിൻസെന്റിന്റെ വിയോഗം അർബുദബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ

അബർഡീൻ: സ്കോട്ട്ലണ്ടിലെ അബർഡീനിൽ മലയാളി യുവാവ് മരണമടഞ്ഞു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന
അബര്‍ഡീൻ ഹോളിഡേ ഇൻ വെസ്റ്റ് ഹോട്ടലിലെ മാനേജർ തൃശൂർ സ്വദേശി ജിതിൻ വിൻസെന്റാണ് മരണമടഞ്ഞത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു പ്രായം.

അബര്‍ഡീൻ റോയൽ ഇൻഫർമറിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മെയ് 10 ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അന്ത്യം. 2025 ഓഗസ്റ്റ് മുതൽ അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം.

തൃശൂർ വാണിയമ്പാറ മഠത്തി ലാനിക്കൽ വീട്ടിൽ വിൻസന്റ് – സാലി ദമ്പതികളുടെ മകനാണ് ജിതിൻ. കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ജിതിൻ, 2013 മുതൽ 2025 വരെ ദുബായിലെ പ്രശസ്തമായ മാരിയറ്റ് ഹോട്ടലിൽ മാനേജീരിയൽ തസ്തികയിൽ ജോലി ചെയ്തിരുന്നു. തുടർന്ന് 2025 ഫെബ്രുവരിയിലാണ് അദ്ദേഹം യുകെയിലേക്ക് കുടിയേറിയത്. തൃശൂർ വടക്കാൻ വീട്ടിൽ എൽസ രാജനാണ് ഭാര്യ.

ജിതിൻ വിൻസെന്റിന്റെ വിയോഗത്തിൽ യുക്മയ്ക്ക് വേണ്ടി നാഷണൽ സെക്രട്ടറി ജയകുമാർ നായർ അനുശോചനം രേഖപ്പെടുത്തി. കുടുബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more