1 GBP = 129.37
breaking news

ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്‌സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്‌സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….

ചരിത്ര വിജയമായി എട്ടാമത് യുക്മ നേഴ്‌സസ് ഫോറം ദേശീയ സമ്മേളനം; സമ്മേളനത്തിൽ പങ്കാളികളായത് എഴുന്നൂറോളം നേഴ്‌സുമാർ… ഇത് സംഘടനാ മികവിന്റെ കരുത്ത്….

സ്വന്തം ലേഖകൻ

വൂൾവർഹാംപ്ടൺ: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് യുക്മ നേഴ്‌സസ് ഫോറം ഇക്കഴിഞ്ഞ ശനിയാഴ്ച്ച മെയ് 9ന് സംഘടിപ്പിച്ച ദേശീയ സമ്മേളനം ചരിത്ര വിജയമായി. വൂൾവർഹാംപ്ടണിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുന്നൂറോളം നേഴ്സുമാരാണ് ഒഴുകിയെത്തിയത്.

രാവിലെ എട്ടുമണിയോടെ തന്നെ രജിസ്‌ട്രേഷൻ നടപടികൾ രജിസ്‌ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. തുടർന്ന് വിവിധ സെഷനുകളിലായി പ്രഗത്ഭർ നയിച്ച ക്‌ളാസ്സുകളും വിവിധ വിഷയങ്ങളിന്മേലുള്ള ചർച്ചകളും നടന്നിരുന്നു. യുകെയിലെ പ്രമുഖ സോളിസിറ്റർ പോൾ ജോൺ, ഡോ. സുരേഷ് മേനോൻ, മാർഗരറ്റ് ഗാർബറ്റ്, സാമന്ത മക്‌ഡണൽ, കെവിൻ ക്രിമ്മൻസ് എന്നിവരാണ് വിവിധ സെഷനുകളിൽ സംസാരിച്ചത്.

ഉച്ചയ്ക്ക് ശേഷം നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ എൻ എം സി സീനിയർ നഴ്‌സിംഗ് അഡ്വൈസർ പൗള മക്ലാരൻ സ്പെഷ്യൽ ഗസ്റ്റായും ഡഡ്‌ലി എൻ എച്ച് എസ്സ് ഫൗണ്ടേഷൻ ട്രസ്റ്റ് ട്രാൻസ്ഫോർമേഷൻ & ഇംപ്രൂവ്മെൻ്റ് മാനേജർ ലോല ഒമോട്ടോസൊ ഗസ്റ്റ് ഓഫ് ഓണർ ആയും പങ്കെടുത്തു. യുക്മ ദേശീയ അധ്യക്ഷൻ എബി സെബാസ്റ്റിയൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, മറ്റു ദേശീയ റീജിയണൽ ഭാരവാഹികൾ ഉദ്‌ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

യുക്മ വൈസ് പ്രസിഡൻ്റ് സ്മിത തോട്ടം, യുക്മ നഴ്‌സിംഗ് പ്രൊഫഷണൽ & ട്രെയിനിംഗ് ലീഡ് സോണിയ ലൂബി എന്നിവർക്കൊപ്പം നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ബിജു പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം കമ്മിറ്റികളാണ് സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പ്രവർത്തിച്ചത്.

റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി നേഴ്‌സുമാർക്ക് എത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. സമ്മേളനത്തിനെത്തിയവർക്ക് ഭക്ഷണ കൗണ്ടറുകൾ ക്രമീകരിച്ച് സമയബന്ധിതമായി തന്നെ ഭക്ഷണം നൽകുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയതും ശ്രദ്ധേയമായി.

സമ്മേളനത്തിനൊടുവിൽ നേഴ്‌സുമാരുടെ കലാപ്രകടനങ്ങൾക്ക് ശേഷം വൈകുന്നേരം ആറുമണിയോടെ തന്നെ പരിപാടികൾക്ക് സമാപനമായി. പരിപാടിയുടെ മികവും പ്രൊഫഷണലിസവും തന്നെയാണ്
സമ്മേളനവേദി വിട്ട ഓരോരുത്തർക്കും പറയാനുണ്ടായിരുന്നത്. സമ്മേളനത്തിന് നേതൃത്വം നൽകിയവരും യുക്മ നേതൃത്വവും പിന്തുണ നൽകിയവരും ഒരുപോലെ അഭിനന്ദനം അർഹിക്കുന്നു.

ബെറ്റർ ഫ്രെയിംസ് (രാജേഷ് നടേപ്പിള്ളി) പകർത്തിയ മനോഹര ചിത്രങ്ങൾ കാണാം…. കൂടുതൽ ചിത്രങ്ങൾ യുക്മ ന്യൂസ് ഫേസ് ബുക്ക് പേജിൽ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more