1 GBP = 128.48
breaking news

എച്ച് എം എ യുടെ ‘ഫുഡ് ഫെസ്റ്റ്’ പാചകകലയുടെയും രുചിക്കൂട്ടിന്റെയും കേരളീയ തനിമ വിളിച്ചോതി; ആഗതരായ നൂറു കണക്കിന് ഭക്ഷണ പ്രിയർക്ക് മേള ആസ്വാദനതിന്റെ ഉത്തുംഗ വേദിയായി. 

എച്ച് എം എ യുടെ ‘ഫുഡ് ഫെസ്റ്റ്’ പാചകകലയുടെയും രുചിക്കൂട്ടിന്റെയും കേരളീയ തനിമ വിളിച്ചോതി; ആഗതരായ നൂറു കണക്കിന് ഭക്ഷണ പ്രിയർക്ക് മേള ആസ്വാദനതിന്റെ ഉത്തുംഗ വേദിയായി. 

അപ്പച്ചൻ കണ്ണഞ്ചിറ

ഹാർലോ: ഹാർലോ മലയാളി അസ്സോസിയേഷൻ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവലിൽ പ്രവാസി പാചകലയുടെ അമരക്കാരും, അനുഗ്രഹീത  പാചക വിദഗ്ധരും ഒന്നിച്ച് വേദി പങ്കിട്ടപ്പോൾ ഹാർലോ തീൻമേശയിൽ വിരിഞ്ഞത് രുചിയുടെ മഴവിൽ വസന്തം. 

ഫുഡ് ഫെസ്റ്റിവൽ ആസ്വദിക്കുവാൻ അനേകം ഭക്ഷണ-കലാ പ്രിയർ ഹാർലോ യിലേക്ക് ഒഴുകിയെത്തിയിരുന്നു. 

ഓരോ ഫുഡ് സ്റ്റാളും അവരവരുടെ വിഭവങ്ങൾ പാചക വൈഭവങ്ങലാൽ മനോഹരമാക്കിയപ്പോൾ കടന്നു വന്നവർക്ക് ലഭിച്ചത് അവരുടെ അഭിലഷണീയമായ വിഭവ സമ്രുദ്ധമായ കേരള രുചിക്കൂട്ടുകളായി. 

നിരവധി അതിഥികൾ നിറഞ്ഞ പാചക മത്സര വേദിയുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ മേഖലകളിലും, സോഷ്യൽ മീഡിയകളിലും പ്രാവീണ്യം തെളിയിച്ച പ്രമുഖരും, അവരോടൊപ്പം കമ്മറ്റി അംഗങ്ങളും  ചേർന്നു നിലവിളക്ക് തെളിച്ചുകൊണ്ട് നിർവ്വഹിച്ചു. 
ഏറെ ആകർഷകവും  വിപുലവുമായ ഫുഡ്  ഫെസ്റ്റിവൽ സംഘാടക പാഠവത്തിനു    കമ്മിറ്റിയോടുള്ള നന്ദിയും  ആശംസകളും  ചീഫ് ഗസ്റ്റുകൾ അറിയിച്ചു…

ഈ സംരംഭത്തിൽ ആഗതരായവരേയും, സഹകരിച്ചവരേയും, സ്പോൺസേഴ്സിനെയും  പ്രസിഡന്റ് ബിജു മാത്യു  സ്വാഗതം ആശംസിക്കുകയും എല്ലാവരോടുമുള്ള സ്നേഹവും ആദരവും  അറിയിക്കുകയും ചെയ്തു 

ആവേശകരമായ മത്സരത്തിൽ മാറ്റുരയ്ക്കുവാൻ എത്തിയ 10 ഓളം തട്ടുകടകൾക്കും, പാചക വിദഗ്ധരും അടക്കം ഹാർലോയിലെ എല്ലാ ഫുഡ് സ്റ്റാളുകൽക്കും സെക്രട്ടറി സന്ദീപ് നന്ദി അറിയിച്ചു…

വിശാലമായ ഹാൾ സൗകര്യം ഒരുക്കിയതിനാൽ  തിരക്കും അസൗകര്യങ്ങളും ഒഴിവാക്കുവാൻ കഴിഞ്ഞു. 

സഹൃദയരും ഭക്ഷണ പ്രിയരുമായ അനേകം ആളുകളുടെ അഭ്യർത്ഥന മാനിച്ച് വരും വർഷങ്ങളിൽ കൂടുതൽ വിപുലവും ക്രമീകൃതമായും ഭംഗിയായും ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് കമ്മറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more