1 GBP = 128.31
breaking news

ഗ്രംസ്‌ബി മലയാളി സമൂഹത്തിന് നവ നേതൃത്വം; പ്രസിഡൻ്റ്- അമ്പിളി എസ് മാത്യൂസ്, സെക്രട്ടറി- സുജിഷ് പിള്ള

ഗ്രംസ്‌ബി മലയാളി സമൂഹത്തിന് നവ നേതൃത്വം; പ്രസിഡൻ്റ്- അമ്പിളി എസ് മാത്യൂസ്, സെക്രട്ടറി- സുജിഷ് പിള്ള

ഗ്രിംസ്ബി കേരളൈറ്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ മെയ് 2 ന് കൂടിയ AGM ൽ പ്രസിഡന്റായി ശ്രീമതി അമ്പിളി എസ്. മാത്യൂസ്, വൈസ് പ്രസിഡന്റായി ടോം ജോസ്, സെക്രട്ടറിയായി സുജീഷ് പിള്ള, ട്രഷററായി ശ്രീമതി സിബി സുമേഷ് എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ, മറ്റ് ഭാരവാഹികളായി ചുമതലയേൽക്കുന്നത് ജോയിൻ്റ് സെക്രട്ടറി -വിനീഷ് പി വിജയൻ , കമ്മിറ്റി അംഗങ്ങൾ -ഡോ മീനു മോഹൻ, മിഥുൻ ബാബു, എബി ഫിലിപ്പ്, സജീഷ് കൃഷ്ണൻ, യൂത്ത് പ്രെസെൻ്റേറ്റീവ്സ് – അനുഷ് ജോളി, റിസിൽ റിജോ എന്നിവരാണ്.

ഈസ്റ്റർ,വിഷു, ഈദ്, ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മറുപടി പ്രസംഗത്തിൽ നിയുക്ത പ്രസിഡൻ്റ് ശ്രീമതി അമ്പിളി എമ്പ് എസ് മാത്യൂസ്, ഈ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ വിശ്വാസം പ്രകടിപ്പിച്ച എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. കമ്മ്യൂണിറ്റിയുടെ സമഗ്ര വികസനത്തിനായി തങ്ങളാൽ കഴിയുന്ന എല്ലാ പ്രയത്നങ്ങളും നടത്തുമെന്ന് പുതിയ ഭാരവാഹികൾക്കു വേണ്ടി ഉറപ്പുനൽകി.

2025–2026 കാലഘട്ടത്തിലെ പടിയിറങ്ങുന്ന കമ്മിറ്റി അംഗങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി, അവരുടെ മാർഗനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടത് ചടങ്ങിന്റെ ആകർഷണീയത വർധിപ്പിച്ചു. സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെ സന്നിഹിതനായതായി എന്ന് തോന്നിപ്പിക്കുന്ന ഭക്തിപൂർണ അന്തരീക്ഷത്തിൽ, എല്ലാ കുട്ടികൾക്കും വിഷുകൈനീട്ടം നൽകി . ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കമ്മിറ്റിയുടെ സ്റ്റേജിലേക്കുള്ള ആഗമനം ചടങ്ങിന് പ്രത്യേക ആവേശം പകർന്നു. വിവിധ ആങ്കറുമാർ അവതരിപ്പിച്ച സജീവവും ആകർഷകവുമായ പ്രകടനങ്ങൾ പരിപാടിയുടെ ആകർഷണീയത വർധിപ്പിച്ചു.

കഴിഞ്ഞ വർഷം യുക്മ റീജിയണൽ തലത്തിലും നാഷണൽ തലത്തിലും വിജയകരമായ പ്രകടനം കാഴ്ചവെച്ചവരെയും GKA ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായവരെയും , കമ്മ്യൂണിറ്റി ചാമ്പ്യൻമാരായി ശ്രീ വിനീഷ് പി വിജയനും ശ്രീ സ്റ്റെന്നി കുരിയനേയും ഡോ. രെഞ്ചു മാത്യൂസിൻ്റെ നേതൃത്വത്തിൽ കമ്മിറ്റി അനുമോദിച്ചു.

GKA സ്കൂൾ ഓഫ് മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ വളർന്നുവരുന്ന യുവതലമുറ യിലെ കുട്ടികൾ മലയാളത്തിൽ അവതരിപ്പിച്ച ഗാനം ഹൃദയസ്പർശിയായി. കവെൻട്രിയിലെ ഇന്ത്യൻ ഗോട്ട് ടാലന്റ് ' മാണികത്ത് ഇവൻ്റ് സ് സംഘടിപ്പിച്ച മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ‘My Little Frockഎന്ന നാടകം അരങ്ങ് തകർത്തു. മുദ്ര മോബ് അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ് ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി, അതിജ്വല പ്രകടനം കാഴ്ചവെച്ചു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് പരിപാടികൾക്കു നേതൃത്വം നൽകിയ മുൻ കമ്മിറ്റി അംഗങ്ങൾക്കും നന്ദി അറിയിച്ച് വൈസ് പ്രസിഡന്റ് ശ്രീ കാൽവിൻ കൊറേയ സമാപന പ്രസംഗം നടത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more