1 GBP = 128.75
breaking news

‘യുഡിഎഫ് തരംഗം  യു കെയിലുടനീളം’ –  ഐഒസി നേതൃത്വത്തിലെ ആവേശാഘോഷങ്ങളിൽ ചെണ്ടമേളവും പൂത്തിരിയും മധുര വിതരണവും

‘യുഡിഎഫ് തരംഗം  യു കെയിലുടനീളം’ –  ഐഒസി നേതൃത്വത്തിലെ ആവേശാഘോഷങ്ങളിൽ ചെണ്ടമേളവും പൂത്തിരിയും മധുര വിതരണവും

റോമി കുര്യാക്കോസ് 

മിഡ്ലാന്ഡ്സ്: നൂറ്റിരണ്ട് സീറ്റുകൾ നേടി കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശം കടൽ കടന്ന് യു കെയിലുടനീളം വ്യാപിച്ചു. ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ മിദ്‌ലാന്ഡ്സ് ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച വിജയാഘോഷങ്ങൾ ആവേശഭരിതമായ കാഴ്ചയായി മാറി.

കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ ഒരു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന്റെ ശുഭപര്യവസാനം ആഘോഷിച്ചത്. പല സ്ഥലങ്ങളിലും കൂട്ടമായി എത്തിയ പ്രവർത്തകർ ചെണ്ടമേളവും പൂത്തിരി കത്തിച്ചും മുദ്രാവാക്യം മുഴക്കിയും യുഡിഎഫിന്റെ മഹാവിജയം ആഘോഷമാക്കി.

ബോൾട്ടണിൽ പ്രവർത്തകർക്ക് തത്സമയം വോട്ടെണ്ണൽ കാണാൻ കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നു. ഓൾഡ്ഹാം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി. പുഷ്പരാജൻ അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ് നന്ദിയും രേഖപ്പെടുത്തി. മുതിർന്ന നേതാക്കളായ സോണി ചാക്കോ, ഷാജി ഐപ്പ്, ബേബി ലൂക്കോസ്, യൂത്ത് കോൺഗ്രസ് യു കെ പ്രതിനിധി അഖിൽ ജോസ് എന്നിവർ സംസാരിച്ചു.

ചെണ്ടമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ ഐ ഓ സി (യു കെ) – നോർത്തംപ്റ്റൺ റീജിയൻ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, റീജിയൻ പ്രസിഡന്റ് ജോർജ് ജോൺ, ജനറൽ സെക്രട്ടറി റെജിസൺ എന്നിവർ നേതൃത്വം നൽകി.

ഐ ഓ സി (യു കെ) – സ്റ്റോക്ക്-ഓൺ-ട്രെന്റ് യൂണിറ്റ് പുലർച്ചെ മൂന്ന് മണി മുതൽ തന്നെ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോഷി വർഗീസ്, വിജീ കെ.പി., ഷിജോ എന്നിവർ നേതൃത്വം നൽകി.

പീറ്റർബോറോയിൽ പൂത്തിരി കത്തിച്ചും മധുരം വിതരണം ചെയ്തും നടത്തിയ ആഘോഷങ്ങൾക്ക് ഐ ഓ സി (യു കെ) യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

ലിവർപൂളിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് പീറ്റർ പൈനാടത്ത്, വൈസ് പ്രസിഡന്റ് ജിറിൽ ജോർജ്, സജോയ് ജോസഫ്, അഖിൽ അജി, അനീഷ് മണ്ണൂർ, ആൽബി അനീഷ്, ജെറി ജോസ്, ജിജോ പോൾ എന്നിവർ നേതൃത്വം നൽകി.

സ്കോട്ട്ലൻഡിൽ നടന്ന ആഘോഷങ്ങൾക്ക് കേരള ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ മോഹൻ, ബിജു വർഗീസ്, ഡയാന പോളി, നികിത കോശി, ഷിജി വർഗീസ്, അലക്സ് ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു.

പ്രസ്റ്റൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷങ്ങൾക്ക് യൂണിറ്റ് പ്രസിഡന്റ് ബിബിൻ കാലായിൽ നേതൃത്വം നൽകി. 

വൂളർഹാംപ്റ്റണിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ടോം, ബ്രൂസ്ലി, ജസ്റ്റിൻ, സിറിൽ എന്നിവർ നേതൃത്വം നൽകി.

ലെസ്റ്ററിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഐ ഓ സി (യുകെ) – ലെസ്റ്റർ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജെസു സൈമൺ, സുമിൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

രാഷ്ട്രീയ ആവേശത്തിനൊപ്പം സാംസ്‌കാരിക നിറവും ചേർന്നപ്പോൾ യു കെയിലുടനീളം സംഘടിപ്പിച്ച വിജയാഘോഷങ്ങൾ കൂടുതൽ ഉജ്ജ്വലമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more