1 GBP = 128.87
breaking news

ചങ്ങനാശ്ശേരി എസ് ബി & അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനവും, 
അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് സ്വീകരണവും ഇന്ന് (മെയ് 2 ന്) ബെഡ്ഫോർഡിൽ

ചങ്ങനാശ്ശേരി എസ് ബി & അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനവും, 
അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് സ്വീകരണവും ഇന്ന് (മെയ് 2 ന്) ബെഡ്ഫോർഡിൽ

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: കേരളത്തിലെ പുരാതനവും, പ്രശസ്തവും കേരളത്തിലെ ആദ്യ സ്വാശ്രയ കോളേജുകളിലൊന്നുമായ സെന്റ് ബെർക്മാൻസ് കോളേജിന്റെയും(എസ് ബി), അസംപ്ഷൻ കോളേജിന്റെയും സംയുക്ത അലുമ്നി സമ്മേളനവും, ചങ്ങനാശ്ശേരി അതിരൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് ഊഷ്മള സ്വീകരണവും ഇന്ന് (മെയ് 2) വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ബെഡ്ഫോർഡിന് സമീപമുള്ള മാർസ്റ്റൺ മോർട്ടെയ്ൻ വില്ലേജ് ഹാളിൽ വെച്ച് വിപുലമായി നടത്തപ്പെടുന്നു.

കേരളത്തിലെ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുകയും, ചരിത്രപരമായി ഏറെ പ്രാധാന്യവുമുള്ളതുമായ എസ് ബി, അസംപ്ഷൻ കോളേജുകളുടെ സംയുക്ത അലുമ്നി സമ്മേളനത്തിൽ പ്രത്യുത കലാലയങ്ങളുടെ രക്ഷാധികാരിയും, ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് പങ്ക് ചേരുന്നതാണ്. തോമസ് പിതാവിന് അലുമ്നി സമ്മേളനത്തിൽ വെച്ച് ഉജ്ജ്വല വരവേൽപ്പ് നല്കുമെന്നും, പിതാവിന്റെ മഹനീയ സാന്നിധ്യം സമ്മേളനത്തിൽ ഏറെ സന്തോഷവും അഭിമാനവും ആവേശവും പകരുമെന്നും സംഘാടകർ പറഞ്ഞു.

അലുമ്നി സമ്മേളനത്തിൽ പങ്കുചേരുവാനായി ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും, അവരുടെ കുടുംബാംഗങ്ങളെയും, അഭ്യുദയകാംക്ഷികളെയും സംഗമത്തിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നുവെന്നും, സമ്മേളന വിജയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും സംഘാടകർ അറിയിച്ചു.

Venue:
Marston Moretaine Village Hall
Bedford Road, Marston Moretaine, Bedford MK43 0LD

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more