1 GBP = 129.07
breaking news

എക്‌സിറ്റ് പോളിന് പിന്നാലെ ബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്തയിൽ സ്‌ട്രോങ് റൂം തുറന്നെന്ന് TMC; പ്രതിഷേധം

എക്‌സിറ്റ് പോളിന് പിന്നാലെ ബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്തയിൽ സ്‌ട്രോങ് റൂം തുറന്നെന്ന് TMC; പ്രതിഷേധം

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ എക്സിറ്റ് പോൾ പുറത്ത് വന്നതിന് പിന്നാലെ നാടകീയ രംഗങ്ങൾ. കൊൽക്കത്തയിൽ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ രംഗത്തെത്തി. സ്ട്രോങ് റൂമിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. മുന്നറിയിപ്പില്ലാതെയാണ് സ്ട്രോങ് റൂം തുറന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. മുഖ്യമന്ത്രി മമത ബാനർജിയും സ്ഥലത്തെത്തിയിട്ടുണ്ട്.

നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂം തുറന്നെന്നും കൃത്രിമം നടന്നെന്നുമാണ് ടിഎംസി പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇല്ലാതെയാണ് സ്ട്രോങ് റൂം തുറന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more