1 GBP = 128.35
breaking news

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം വർണാഭമായി…… ടോം തോമസിനെ പ്രസിഡന്റായും എൽദോ ജോർജിനെ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു 

ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം വർണാഭമായി…… ടോം തോമസിനെ പ്രസിഡന്റായും എൽദോ ജോർജിനെ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു 

വിമൽ ജോയി

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ യോർക്ഷെയർ & ഹമ്പർ റീജിയണിലെ ബ്രാഡ്ഫോർഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷം ഏപ്രിൽ മാസം 18 ന് ബ്രാഡ്ഫോർഡിലെ സെന്റ് കൊളമ്പസ് സ്കൂളിൽ വച്ച് നടന്നു.  ഉച്ചക്ക് 3 മണിക്ക് ആരംഭിച്ച അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികൾക്ക് ശേഷം വയനാടൻ ടേസ്റ്റ് ഒരുക്കിയ ഭക്ഷണവും തുടർന്ന് അയർലണ്ടിൽ നിന്നുമുള്ള K North ബാൻഡ് അവതരിപ്പിച്ച ലൈവ് മ്യൂസിക് നെറ്റും നടന്നു. പരിപാടിയിലെ ഓഡിയോ വിഷ്വൽ പാർട്ണർ ആയിരുന്ന ലാഡ്സ് ഇവന്റസ് കീത്ത്ലിയുടെ അതിമനോഹരമായ ലൈറ്റ് & സൗണ്ട് ക്രമീകരണങ്ങൾ പരിപാടികൾക്ക് മിഴിവേകി.

അന്നേദിവസം മുൻവർഷങ്ങളിലേതുപോലെ ബാലറ്റ് പേപ്പർ വോട്ടിങ്ങിലൂടെ അടുത്ത രണ്ട് വർഷങ്ങളിലേക്കുള്ള അസോസിയേഷൻ ഭാരവാഹികളെ അസോസിയേഷൻ അംഗങ്ങൾ തെരെഞ്ഞെടുത്തു.  ടോം തോമസ് (പ്രസിഡന്റ്‌), എൽദോ ജോർജ് (സെക്രട്ടറി), ജിസ്‌മോൻ ജോൺ (ട്രെഷറർ), അനൂപ ഒറാസ്‌ക (വൈസ് പ്രസിഡന്റ്‌), ടീന അരുൺ (ജോയിന്റ് സെക്രട്ടറി) എന്നിവരെ പ്രധാന ചുമതലകളിലേക്ക് തിരഞ്ഞെടുത്തു.  കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിമൽ ജോയി, ഷിഹാസ് സലിം,  ഷിബു ജോർജ്,  ഷിബിൻ ആന്റണി, അജാസ് ജമാൽ, ലാൽജോ ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.

പരിപാടിയിൽ കമ്മിറ്റി മെമ്പർ സിന്റോ വർഗീസ് സ്വാഗതവും, ഷിബു ജോർജ് ഈസ്റ്റർ വിഷു ഈദ് സന്ദേശവും, ഷിഹാസ് സലിം നന്ദിയും രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more