രുചി വൈവിധ്യങ്ങളുടെ മേള പെരുമ; ഹാർലോ മലയാളി അസോസിയേഷന്റെ ഫുഡ് ഫെസ്റ്റിവൽ ഹാർലോയിലെ പാസ്മോർ അക്കാദമിയിൽ മെയ് 2 ന്.
Apr 29, 2026
ഹാർലോ മലയാളി അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന ‘ഗ്രാൻഡ് ഫുഡ് ഫെസ്റ്റിവൽ’ മലയാളിയുടെ നോസ്റ്റാൾജിയയുടെ രുചിമുകുളങ്ങളെ തൊട്ടുണർത്തുന്ന വൈവിധ്യമാർന്ന രസകൂട്ടുകളുമായി വീണ്ടും ഹാർലോയുടെ മണ്ണിൽ. ഫുഡ്ഹാ കോർണർ എന്ന് വിശേഷണമുള്ള ഹാർലോയിലെ നവ ഷെഫുമാർ ഒന്നിക്കുന്ന ഈ ഭക്ഷണ മാമാങ്കത്തിൽ 10 ഓളം ഫുഡ് സ്റ്റാളുകൾ മാറ്റുരക്കും.
ഇന്ത്യൻ കിച്ചൻ അക്ഷരാർത്ഥർത്ഥിൽ നമ്മുടെ എല്ലാവരുടെയും ഒരു ഫാർമസി കൂടെ ആയിരുന്നു. ഒരു ജലദോഷം വന്നാലോ ഒരു പനി വന്നാലോ അതിനെല്ലാം ഉള്ള മരുന്ന് നമ്മുടെ അടുക്കളയിൽ ഉണ്ടായിരുന്നു
പഴമക്കാർ പറയുമ്പോലെ ആഹാരം മരുന്നു പോലെ കഴിക്കേണ്ടതു തന്നെ ആണ് എന്ന് കേട്ട് പഠിച്ച മലയാളികൾക്ക് വീണ്ടും ഓർമ്മ പകരുന്ന ഭക്ഷണോത്സവം വീണ്ടും വരികയായി.
ഏതൊരു ആഹാരവും അതിന്റെ നാച്ചുറൽ ഇൻഗ്രിഡിയന്റ്സ് ചേർത്ത് തയ്യാറാക്കി വിളമ്പുമ്പോൾ കഴിക്കുന്നവന് ശരീരത്തിനും കൊടുക്കുന്നവന് മനസ്സിനും ഉണർവ് ഉണ്ടാകുമെന്നതാണ് വാസ്തവം.
HMA യുടെ വെബ്സൈറ്റിന്റെ ഔദ്യോഗിഗ ഉത്ഘാടനവും തത്സമയം നടത്തുന്നതാണ്.
മുൻ വർഷത്തെ നിയന്ത്രണാതീതമായ തിരക്ക് കാരണം വളരെ ക്രമീകൃതമായതും കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ ആവുന്നതുമായ പാസ്മോർസ് അക്കാദമിയിൽ വെച്ചാണ് ഗംഭീരമായ ഈ ഫുഡ് ഫെസ്റ്റിവലിന് തിരി തെളിയുന്നത്.
ഫുഡ്മേളയിൽ പങ്കുചേരുവാനും വിവിധങ്ങളായ ഭക്ഷണകൂട്ടുകൾ രുചിക്കുവാനും ആസ്വദിക്കുവാനും ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് ബിജു മാത്യു അഭ്യർത്ഥിച്ചിട്ടുണ്ട്.
നല്ല ഫുഡ്സ്റ്റോളുകൾക്കായി സംഘടിപ്പിക്കുന്ന പ്രത്യുത മത്സരത്തിൽ 1 ഉം 2 ഉം സ്ഥാനം നേടുന്ന സ്റ്റാളിനുള്ള പ്രൈസ് ഡിസ്ട്രിബ്യൂഷനും തതവസരത്തിൽ നടത്തുന്നതാണെന്ന് സെക്രട്ടറി സന്ദീപ് നെദൂലി അറിയിച്ചു
നിറവയർ ,ചങ്ങാതി കൂട്ടം ,അൻസ് കാറ്ററിംഗ്, ഹെർട്സ് ആൻഡ് ഹാൻഡ്സ് നോർത്ത് ഇന്ത്യൻ ,വൈറ്റ് ഗാർലിക് ,ജൂസ് ബേ, പൊതിച്ചോർ, ചെന്നൈ ബീച്ച് ഇറ്റ്സ് , കാന്താരി കിച്ചെൻ കൂടെ മണവാട്ടിയും തങ്ങളുടെ പ്രൗഢോജ്ജ്വലമായ രുചിക്കൂട്ടുകൾ പ്രസർശിക്കുമ്പോൾ ആസ്വദിക്കുവാനുള്ള വല്യോരവസരമാവും ഹാർലോയിൽ ഉയരുക.
തെക്കൻ കേരളം മുതൽ വടക്കൻ കേരളം വരെ ഉള്ള വൈവിധ്യങ്ങളുടെ രുചി കൂട്ടുകൾ ആവോളം അസ്വദിക്കാൻ ലഭിക്കുന്ന ഈ അസുലഭ അവസരം ഏവരും പ്രയോജനപ്പെടുത്തണം എന്ന് ഓർമിപ്പിക്കുന്നു.
ഹാർലോയിലെ പാസ്മോർ അക്കാദമിയിൽ മെയ് രണ്ടാം തീയതി ഉച്ചകഴിഞ്ഞു 3 മണി മുതൽ ആരംഭിക്കുന്ന HMA നേതൃത്വം നൽകുന്ന മഹാ ഭക്ഷണ മേളയിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയുന്നു.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages