1 GBP = 127.53
breaking news

യുകെയിൽ വിവിധ റീജിയണുകളിൽ പുതിയ ലൈവ് ബാൻഡുകൾ രൂപീകരിക്കാൻ പി വി എൻ എൻ്റർടെയിൻമെൻ്റ് രാജ്യവ്യാപകമായി ഗായകർക്കും, വാദ്യോപകരണങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്കുമായി ടാലൻ്റ് സെർച്ച് സംഘടിപ്പിക്കുന്നു……

യുകെയിൽ വിവിധ റീജിയണുകളിൽ പുതിയ ലൈവ് ബാൻഡുകൾ രൂപീകരിക്കാൻ പി വി എൻ എൻ്റർടെയിൻമെൻ്റ് രാജ്യവ്യാപകമായി ഗായകർക്കും, വാദ്യോപകരണങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്കുമായി ടാലൻ്റ് സെർച്ച് സംഘടിപ്പിക്കുന്നു……

യുകെയിലെ പ്രമുഖ ഇന്ത്യൻ ലൈവ് ബാൻഡുകളെ കണ്ടെത്താൻ രാജ്യവ്യാപകമായി തിരച്ചിൽ ആരംഭിച്ചിരിക്കുന്നത് പി വി എൻ എൻ്റർടെയിൻമെൻ്റ് എന്ന സ്ഥാപനമാണ്. യുകെയിലുടനീളം നാല് പ്രമുഖ പ്രാദേശിക ഇന്ത്യൻ ലൈവ് ബാൻഡുകളാണ്  രൂപീകരിക്കുന്നതിനായി ഉദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ച് രാജ്യവ്യാപകമായ ടാലന്റ് സെർച്ച് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. നോർത്ത് വെസ്റ്റ് (North West), നോർത്ത് ഈസ്റ്റ് (North East), മിഡ്‌ലാൻഡ്സ് (Midlands), സൗത്ത് (South) മേഖലകളെ പ്രതിനിധീകരിക്കാൻ കഴിവുള്ള ഗായകരെയും വാദ്യകലാകാരന്മാരെയും ഇപ്പോൾ ഓഡിഷനുകൾക്ക് ക്ഷണിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിജിറ്റൽ സമർപ്പണത്തിലൂടെയാണ് ആരംഭിക്കുന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക്  മേയ് 16-ന്  ബ്ലാക്ക്പൂളിൽ  നടക്കുന്ന  ലൈവ് ഓഡിഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

ഇന്ത്യൻ പ്രവാസികളുടെ സമ്പന്നമായ സംഗീത പാരമ്പര്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം, വളർന്നുവരുന്ന കലാകാരന്മാർക്ക് പ്രൊഫഷണൽ വേദിയിൽ പ്രകടനം നടത്താനുള്ള അവസരം നൽകുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഈ സംരംഭത്തിന് ആനന്ദ് മീഡിയ, എക്സലൻ്റ് ഫിനാൻഷ്യൽ സർവ്വീസസ് ലിമിറ്റഡ്, മാസ് ഹൈപ്പർ മാർക്കറ്റ്  എന്നിവരാണ് പുതിയ ബാൻഡുകളുടെ സ്പോൺസർമാർ.

ബാൻഡുകളിൽ പെർഫോം ചെയ്യാൻ താല്പര്യമുള്ളവർ അപേക്ഷിക്കേണ്ട വിധം:-

കലാകാരന്മാർ ഷോർട്ട്‌ ലിസ്റ്റിൽ ഉൾപ്പെടുവാൻ അവരുടെ പ്രകടനത്തിന്റെ വീഡിയോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

.രജിസ്ട്രേഷൻ ലിങ്ക്:-

https://docs.google.com/forms/d/e/1FAIpQLSf8yVqlQ07Yk7QbuO35bmuxvYhSwhItSKpA9l_rRL_2ZHQmJA/viewform?usp=header

താഴെ കൊടുത്തിരിക്കുന്ന ഇ – മെയിലിലൂടെയും ബന്ധപ്പെടാവുന്നതാണ്.

hello@pvnentertainment.com

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more