1 GBP = 127.65
breaking news

നോർത്തേൺ അയർലണ്ടിലെ കാർ ബോംബ് സ്ഫോടനം കൊലപാതക ശ്രമമെന്ന് പോലീസ്

നോർത്തേൺ അയർലണ്ടിലെ കാർ ബോംബ് സ്ഫോടനം കൊലപാതക ശ്രമമെന്ന് പോലീസ്

ലണ്ടൻ: നോർത്തേൺ അയർലണ്ടിലെ ഡൺമറി പോലീസ് സ്റ്റേഷന് പുറത്ത് കാർ ബോംബ് സ്‌ഫോടനമുണ്ടായതിൽ കൊലപാതകശ്രമം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രി 22:50 ന് തൊട്ടുപിന്നാലെ ഒരു ഡെലിവറി ഡ്രൈവറുടെ കാർ തട്ടിക്കൊണ്ടുപോയി ഗ്യാസ് സിലിണ്ടർ ഉപകരണം ഘടിപ്പിച്ച് ഡൺമറി സ്റ്റേഷനിലേക്ക് കൊണ്ടുപോയാണ് സ്ഫോടനം നടത്തിയത്.

പൊട്ടിത്തെറി നടന്ന പ്രദേശത്ത് നിന്ന് രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ നിരവധി താമസക്കാരെ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.
ന്യൂ ഐആർഎ എന്നറിയപ്പെടുന്ന വിമത റിപ്പബ്ലിക്കൻ ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് നിലവിൽ വിശ്വസിക്കുന്നത്.

പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ ട്വിൻബ്രൂക്കിൽ വെച്ചാണ് കാർ തട്ടിക്കൊണ്ടുപോയത്. ബെൽഫാസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള ഡൺമറി പോലീസ് സ്റ്റേഷന് പുറത്ത് കാർ പാർക്ക് ചെയ്തിരുന്നപ്പോഴാണ് പൊട്ടിത്തെറിച്ചത്. ഉദ്യോഗസ്ഥരുടെ വേഗത്തിലുള്ള നടപടി കാരണം ആർക്കും പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വടക്കൻ അയർലൻഡ് പോലീസ് സർവീസ് (പിഎസ്എൻഐ) ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ ബോബി സിംഗിൾട്ടൺ പറഞ്ഞു.

കഴിഞ്ഞ മാസം കൗണ്ടി അർമാഗിലെ ലുർഗൻ പോലീസ് സ്റ്റേഷനിൽ നടന്ന ഒരു സംഭവവുമായി ഇതിന് വളരെയധികം സാമ്യതകളുണ്ടെന്നും, ലുർഗനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ന്യൂ IRA യുടെ ആക്രമാണിതെന്നും സിംഗിൾട്ടൺ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more