1 GBP = 127.65
breaking news

ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്- ഹെഡിങ്ങ്ടൺ)ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 25 ശനിയാഴ്ച നടത്തപെട്ടു

ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്- ഹെഡിങ്ങ്ടൺ)ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 25 ശനിയാഴ്ച നടത്തപെട്ടു

ഓക്സ്ഫോർഡ് മലയാളി സമാജം (ഓക്‌സ്മാസ്- ഹെഡിങ്ങ്ടൺ) ഈസ്റ്റർ വിഷു ആഘോഷം ഏപ്രിൽ 25 ശനിയാഴ്ച നടത്തപെട്ടു. കുട്ടികളുടെ യും മതിർന്നവരുടെയും വ്യത്യസ്തമായ കലാപരിപാടികൾ കൊണ്ടു മികവുറ്റ അനുഭവം ആയി. ഈ കഴിഞ്ഞ ക്രിസ്തുമസസ് ന്യൂഇയർ ആഘോഷങ്ങൾക്കുശേഷം ശ്രീ വർഗീസ് ചെറിയാൻ്റെ നേതൃത്വത്തിൽ പുതിയ 2026-27 വർഷത്തേക്കുള്ള കമ്മറ്റി നിലവിൽ വരികയും  ശ്രീ സിബി കുര്യാക്കോസ് പേട്രനായും, ശ്രീമതി അശ്വതി ശ്രീകുമാർ സെക്രട്ടറി ആയും , ശ്രീ നെമ്പു തോമസ് ട്രഷററായും തെരെഞ്ഞെടുക്കപ്പെട്ടു. 
വൈസ് പ്രസിഡണ്ട് മാർ ശ്രീ തോമസ് ജോൺ, ശ്രീമതി രാജിമോൾ മജിഷ്, ജോയിൻ്റ് സെക്രട്ടറിമാർ ശ്രീ സനൽ സുന്ദരേശൻ , ദീപ ചെറിയാൻ, ഐറ്റി സെക്രട്ടറി ശ്രീ ജിജോ ജോൺ വർഗീസ് എന്നിവരും കമ്മറ്റി മെമ്പേർ ആയി ശ്രീ വർഗീസ് ഫിലിപ്, മൈക്കിൾ കുര്യൻ, ബിജേഷ് ജോൺ, ബിബി തോമസ്,,ജയലാൽ വാഴവില, ഓവിൻ വർഗീസ്, പ്രിൻസ് തോമസ്, മൻജുഷ്  മാധവൻ, അനു ജയിംസ്, സരിഗ ആരോമൽ, എന്നിവരും തെരഞ്ഞെടുക്കപെട്ടു. 

പുതിയ ഭരണസമിതി നിലവിൽ വന്നതിനു ശേഷം നടന്ന ഈസ്റ്റർ വിഷു ആഘോഷം വിവിധ കലാപരിപാടികൾ കൊണ്ടും ശ്രദ്ദേയമായി.  സ്പോർട്സ & BBQ ജൂൺ 6-ാം തിയതിയും വൺസേ ട്രിപ് ജൂലൈ 11- ാം തിയതി നടത്തപെടുന്നതാണെന്ന് കമ്മറ്റി അറിയിക്കുക ഉണ്ടായി. ഓകസ്മാസിൻ്റെ ഈ വർഷത്തെ സ്പോൺസർമാരായ Infinity Mortgage ൻ്റെ പ്രതിനിധികളായ ശ്രീ ജിഗി വർഗീസ് ആശംസകൾ അറിയിക്കുകയും ഉണ്ടായി.ഈ പരിപാടി ഒരു വൻ വിജയമാക്കി തീർക്കുവാൻ പ്രയതനിച്ച എല്ലാവർക്കും ഓക്സ്മാസ് കമ്മറ്റിയുടെ പേരിൽ ഉള്ള പ്രത്യേക നന്ദിയും അറിയിച്ചുകൊള്ളുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more