വൈവിധ്യങ്ങളുടെ സംഗമമായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ യൂണിറ്റി ഫെസ്റ്റിവൽ 2026
Apr 24, 2026
സാംസ്കാരിക വൈവിധ്യങ്ങളും കലയും ഒത്തുചേർന്ന ആവേശകരമായ അന്തരീക്ഷത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (LKC) ഈസ്റ്റർ-ഈദ്-വിഷു ആഘോഷമായ ‘യൂണിറ്റി ഫെസ്റ്റിവൽ 2026’ സമാപിച്ചു. പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി, വിവിധ കമ്മ്യൂണിറ്റികളുടെ ഒത്തൊരുമയുടെ വേദിയായി മാറി.
കേരളത്തിന്റെ തനത് കലാരൂപങ്ങളായ ഒപ്പന, മാർഗ്ഗംകളി, തിരുവാതിര എന്നിവ കോർത്തിണക്കിയ ഫ്യൂഷൻ ഡാൻസുകൾ കാണികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. മലയാളികൾക്കൊപ്പം തമിഴ്, തെലുങ്ക് , കന്നട കമ്മ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരും ഇത്തവണ വേദി പങ്കിട്ടു എന്നത് ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ഫാഷൻ ഷോ, സിനിമാറ്റിക് ഡാൻസുകൾ, ഗാനമേള, ഇൻസ്ട്രുമെന്റൽ പെർഫോമൻസുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറിയത്. അവസരം ചോദിച്ചെത്തിയ എല്ലാ കലാകാരന്മാർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി ഒരുക്കി എന്നതായിരുന്നു ഇത്തവണത്തെ ഫെസ്റ്റിവലിന്റെ പ്രത്യേകത. കൂടിയ ജനപങ്കാളിത്തം പരിഗണിച്ച് വരും വർഷങ്ങളിൽ കൂടുതൽ വലിയ സ്റ്റേജും വിപുലമായ സൗകര്യങ്ങളും ഒരുക്കി ഈ പരിപാടിയെ ലെസ്റ്ററിലെ തന്നെ ഏറ്റവും വലിയ ടാലന്റ് ഷോകേസിംഗ് ഇവൻ്റ് ആയി വിപുലപ്പെടുത്തി നടത്തുവാനാണ് കമ്മിറ്റി ആലോചിക്കുന്നത്.
ഭാരതത്തിന്റെ വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിച്ച് അവതരിപ്പിച്ച ‘അരോഹ 2026’ ഫാഷൻ ഷോ പരിപാടിയുടെ മുഖ്യ ആകർഷണമായി മാറി. സ്മൃതി രാജീവിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ കൊറിയോഗ്രാഫി ചെയ്ത ഈ ഫാഷൻ ഷോ കാണികളുടെ വലിയ പ്രശംസ ഏറ്റുവാങ്ങി.
കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളെയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും രക്ഷിതാക്കളെയും എൽ.കെ.സി കമ്മിറ്റിയുടെ പേരിൽ പ്രത്യേകം നന്ദി അറിയിക്കുന്നു. കുട്ടികൾക്കൊപ്പം പരിപാടികൾ അവതരിപ്പിച്ച മുതിർന്ന കാലകാരൻമാർക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.
ഈ ആഘോഷം കോർഡിനേറ്റ് ചെയ്ത ലിജോ നെല്ലിയാനി,ബെൻസി നൈസാം, അഞ്ജലി ഷെർഫിൻ എന്നിവരുടെ നേത്രത്തിൽ ഉള്ള LKC പ്രോഗ്രാം കമ്മിറ്റിക്കും മീഡിയ കമ്മിറ്റി അംഗങ്ങളായ രാജിനും പ്രജീഷിനും മറ്റ് സഹകമ്മിറ്റികൾ അടങ്ങിയ വിപുലമായ നേതൃത്വ നിരയുടെ പരിശ്രമഫലമാണ് , ലൈറ്റ് & സൗണ്ട് ഒരുക്കിയ ആളുകൾക്കും, സ്പോൺസർമാർക്കും, പരിപാടി ആകർഷണീയമായ രീതിയിൽ അവതരിപ്പിച്ച ആങ്കർമാരായ അനു, വോൾക എന്നിവരും മികവ് പുലർത്തി.
യൂണിറ്റി ഫെസ്റ്റിവലിന്റെ വിജയത്തിനായി സഹകരിച്ച മുഴുവൻ LKC കുടുംബങ്ങൾക്കും മറ്റ് സംഘടനകൾക്കും കമ്മിറ്റിയുടെ പേരിൽ നന്ദി അറിയിക്കുന്നു. ഉണ്ടായ ചെറിയ പോരായ്മകൾക്ക് ക്ഷമ ചോദിക്കുന്നതിനോടൊപ്പം പിഴവുകൾ പരിഹരിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്ന് ഉറപ്പ് നൽകികൊണ്ട് ഏവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു എന്ന് ലെസ്റ്റർ കേരള കമ്മ്യൂണിറ്റി കമ്മറ്റി അറിയിച്ചു.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages