1 GBP = 127.05
breaking news

ബിസിഎംസി മുൻ പ്രസിഡന്റ് ബെന്നി ഓണശ്ശേരിലിന്റെ മാതാവ് നിര്യാതയായി

ബിസിഎംസി മുൻ പ്രസിഡന്റ് ബെന്നി ഓണശ്ശേരിലിന്റെ മാതാവ് നിര്യാതയായി

നീണ്ടൂർ : നീണ്ടൂർ ബെന്നിയുടെ മാതാവ് ഓണശ്ശേരിൽ മേരി കുര്യൻ (81)അന്തരിച്ചു. സംസ്‍കാരം 25-04-26 ശനിയാഴ്ച 3.30pm ന് സ്വഭവനത്തിൽ ശുഷ്രൂഷക്കു ശേഷം നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ നടക്കും.

ഭർത്താവ് പരേതനായ ഒ എ. കുര്യൻ. പരേത ഉഴവൂർ കുഴുമുള്ളിലായ മൂരിക്കൂന്നേൽ കുടുംബാംഗമാണ്. മക്കൾ: നീണ്ടൂർ ബെന്നി- യു.കെ (യൂത്ത് കോൺഗ്രസ്‌ (s) മുൻ കോട്ടയം ജില്ല പ്രസിഡന്റും, ഡികെസിസി മുൻ ട്രഷറും ആണ് ), ബിസ്സൻ, ബെറ്റി സാബു തെക്കേതിൽ മല്ലുശ്ശേരി , ബീന തോമസ്കുട്ടി ചുള്ളമ്പേൽ ഉഴവൂർ (ഇറ്റലി ), Sr. ബിന്ദു (F.S.H.A Convent, ഇറ്റലി ).

മരുമക്കൾ : ബീന ബെന്നി കൊല്ലപ്പള്ളിൽ കിടങ്ങൂർ (യു.കെ ), സാബു എബ്രഹാം RMS, കോട്ടയം, തോമസ്കുട്ടി ചുള്ളമ്പേൽ (ഇറ്റലി ).

ബിസിഎംസി മുൻ പ്രസിഡന്റ് ബെന്നി ഓണശ്ശേരിലിന്റെ മാതാവിന്റെ നിര്യാണത്തിൽ യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കമ്മിറ്റി ഭാരവാഹികളും ബിസിഎംസി ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കു ചേരുന്നു… ആദരാഞ്ജലികൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more