1 GBP = 125.28
breaking news

തനിമയിലും ഒരുമയിലും സൗഹൃദം പങ്കുവെച്ചു ഈസ്റ്റര് വിഷു ഈദ് ആഘോഷിച് ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ.

തനിമയിലും ഒരുമയിലും സൗഹൃദം പങ്കുവെച്ചു ഈസ്റ്റര് വിഷു ഈദ് ആഘോഷിച് ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ.

ആഘോഷങ്ങൾക്കു അതിർവരമ്പുകൾ ഇല്ലായെന്ന് വീണ്ടും തെളിയിച്ചു ഈസ്റ്റര് വിഷു ഈദിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് ലൂക്കയിലെ അംഗങ്ങൾ ഒത്തുചേർന്നപ്പോൾ മാസ്മരികമായ സംഗീത നൃത്യ പരിപാടികൾ ഈ കൂട്ടായ്മ്മക്ക് മിഴിവേകി.

കൊന്നപ്പൂക്കളും, വിഷുക്കണിയും, ലില്ലിപ്പൂക്കളും പച്ചപ്പട്ടിൽ ഒപ്പന ചുവടുകൾ വെച്ച ലൂക്കയുടെ തന്നെ നർത്തകിമാരു൦ ഈ സമ്മിശ്ര ആഘോഷ മാമാങ്കത്തിന് പുതിയ മാനം കുറിച്ചു.

കുട്ടികൾക്കായുള്ള ഈസ്റ്റർ എഗ്ഗ് പെയിന്റിംഗ്, മയിലാഞ്ചി ഇടീൽ തുടങ്ങിയവ കഴിഞ്ഞ ഉടൻ തന്നെ ലൂക്ക പ്രസിഡന്റ് ജോജോ ജോയി സദസ്സിനു സ്വാഗതം ആശംസിച്ചു. അസോസിയേഷൻ രക്ഷാധികാരി റാഫേൽ ഡിക്രൂസ് കുട്ടികൾക്ക് നൽകിയ വിഷുകൈനീട്ടത്തോട് കൂടി കാര്യ പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കൊപ്പം ഈസ്റ്റർ ബണ്ണികൾ നൃത്തം വെക്കുന്നതും കൈ കൊടുക്കുന്നതും ഒരു വേറിട്ട കാഴ്ച ആയിരുന്നു.
കൂറ്റൻ LED സ്ക്രീനിനു മുൻപിൽ ലൂക്ക ഡാൻസ് സ്കൂളിലെ കുട്ടികളും മുതിർന്നവരും ചേർന്നവതരിപ്പിച്ച വൈവിധ്യങ്ങളായ നൃത്ത ആവിഷ്ക്കാരങ്ങൾ, കൾച്ചറൽ സെക്രട്ടറി ജിഷാ നായരും ടീമും ചിട്ടപ്പെടുത്തിയ ഈസ്റ്റര് വിഷു ഈദ് തീം ഡാൻസ്, സോളോ സോങ്‌സ് എന്നിവ ഇമ വെട്ടാതെ കാണികൾ ആസ്വദിച്ചു.

ഈ അവസരത്തിൽ ഡാൻസ് മാസ്റ്റേഴ്സ് ശരത് നായരെയും ലക്ഷ്മിയെയും ലൂക്ക പ്രത്യേകമായി ആദരിച്ചു. കൂടാതെ ശരത് ചന്ദ്രശേഖർ നേതൃത്വം നൽകുന്ന ലൂക്ക ക്ലാസ് കോർഡിനേറ്റർസ്, മലയാളം ക്ലാസ് ടീച്ചേർസ്എന്നിവരെകൂടിയും ആദരിക്കാൻ ഈ ചടങ്ങു പ്രത്യേകം ശ്രദ്ധ ചെലുത്തി. നൈസി മാത്യുവിന്റെയും ജിഷയുടെയും നേതൃത്തിൽ ലൂക്കയുടെ നഴ്സിംഗ് ഫോറത്തിന് തുടക്കം കുറിക്കാനും ഈ ചടങ്ങു ഉപകരിച്ചു.
ഈ സാമ്പത്തിക വർഷത്തിലെ എല്ലാ വരവ് ചിലവു കണക്കുകളും ലൂക്ക ട്രസ്റ്റീ ജോർജ് ദേവസ്യ സദസിനു മുൻപാകെ അവതരിപ്പിച്ചു.

രുചിക്കൂട്ടുമായി പതിവുപോലെ കാറ്ററിംഗ് കോഓർഡിനേറ്റർ ജിജോയും സംഘവും വെൽക്കം ഡ്രിങ്കിൽ തുടങ്ങി സമൃദമായ ഡിന്നർ നൽകി എല്ലാവരെയും പ്രസന്നവദരാക്കി.
ലൂക്ക സെക്രട്ടറി ജെയിൻ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്നുള്ള ഡീജെയോട് കൂടി കാര്യ പരിപാടികൾ അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more