1 GBP = 125.24
breaking news

ഐ ഒ സി (യു കെ)യുടെ ‘മാറ്റത്തിനായി ഒരു ഫോൺ കോൾ’ ക്യാമ്പയിനിന് പ്രവാസിസമൂഹത്തിൽ ശക്തമായ പ്രതികരണം

ഐ ഒ സി (യു കെ)യുടെ ‘മാറ്റത്തിനായി ഒരു ഫോൺ കോൾ’ ക്യാമ്പയിനിന് പ്രവാസിസമൂഹത്തിൽ ശക്തമായ പ്രതികരണം

റോമി കുര്യാക്കോസ്

മിഡ്‌ലാൻഡ്സ്: കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചയായി മാറുകയാണ് ഐ ഒ സി (യുകെ) – കേരള ചാപ്റ്റർ മിഡ്‌ലാൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ‘മാറ്റത്തിനായി ഒരു ഫോൺ കോൾ’ ക്യാമ്പയിൻ.

“ഇത്തവണത്തെ വോട്ട് യു ഡി എഫിന്” എന്ന സന്ദേശവുമായി മുന്നേറുന്ന ഈ പ്രവർത്തനം, തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ വാർ റൂം സോഷ്യൽ മീഡിയ ടീം അംഗങ്ങളുടെ ഏകോപനത്തിലൂടെയാണ് ശക്തിപ്രാപിക്കുന്നത്. പ്രവാസികളിൽ നിന്നും അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു ചെറിയ ഫോൺ കോൾ മുഖേന വോട്ടിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുകയും, കഴിഞ്ഞ വർഷങ്ങളിലെ ഭരണഫലങ്ങൾ വിലയിരുത്തി ശരിയായ തീരുമാനത്തിലേക്ക് വോട്ടർമാരെ നയിക്കുകയുമാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

“വാഗ്ദാനങ്ങൾ മാത്രമോ, യഥാർത്ഥ വികസനമോ?”,

“പ്രവാസികൾക്ക് ലഭിച്ചതെന്ത്?”

എന്നിങ്ങനെ ചോദ്യങ്ങൾ ഉയർത്തി വോട്ടർമാരിൽ ചിന്തയും ചർച്ചയും സൃഷ്ടിക്കുകയാണ് പ്രവർത്തകർ.

പ്രത്യേകിച്ച്, പ്രവാസികൾ സ്വന്തം കുടുംബങ്ങളുമായി നേരിട്ടുള്ള ബന്ധം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ബോധവൽക്കരണം നടത്തുന്നതും ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഫോൺ കോളുകളും വഴി ഈ സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്.

“ഒരു ഫോൺ കോൾ… ഒരു വാക്ക്… ഒരു വോട്ട്…” എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഈ ക്യാമ്പയിൻ, തെരഞ്ഞെടുപ്പ് രംഗത്ത് നിർണായക സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more