1 GBP = 125.24
breaking news

സുലൈമാൻ റാവുത്തർ ഷൈനിയുടെ വീട്ടിലും  സിസ്‌റ്റർ  ലിസ്ബി രൂപേഷിന്റെ വീട്ടിലും എത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  യു കെ യുടെ ചെക്ക് കൈമാറി .

സുലൈമാൻ റാവുത്തർ ഷൈനിയുടെ വീട്ടിലും  സിസ്‌റ്റർ  ലിസ്ബി രൂപേഷിന്റെ വീട്ടിലും എത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  യു കെ യുടെ ചെക്ക് കൈമാറി .

ടോം ജോസ് തടിയംപാട് 

 ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കാഞ്ഞാറിലെ ഷൈനിക്കും വയനാട്ടിലെ രൂപേഷിനും വേണ്ടി നടത്തിയ ഈസ്റ്റർ ചാരിറ്റിയിലൂടെ ലഭിച്ച   2030പൗണ്ട് (245327 രൂപ  ) കാഞ്ഞാറിലെ ഷൈനിയുടെ വീട്ടിൽ എത്തി  ഇടുക്കിയുടെ  മുൻ M L A   പി പി സുലൈമാൻ റാവുത്തർ(122663 രൂപ ഷൈനിക്ക് കൈമാറി പൊതുപ്രവർത്തകനായ കാഞ്ഞാർ ജോസ് സന്നിഹിതനായിരുന്നു .ഷൈനിയുടെ വേദന ഞങ്ങളെ അറിയിച്ചത്  യു കെ യിലെ burnley യിൽ താമസിക്കുന്ന കാഞ്ഞാർ സ്വദേശി ഷിബു കൈതൊലിയിയാണ്  ഷിബുവിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

വയനാട്  പുൽപ്പള്ളി കുറിച്ചിപ്പാറ സ്വദേശിയായ  പെരിഞ്ഞട്ടുമേൽ രൂപേഷിനുവേണ്ടി ഞങ്ങൾ  ശേഖരിച്ച പണം സ്വികരിക്കാൻ കഴിയാതെ  .രൂപേഷ്  ഈ ലോകത്തോട് വിടപറഞ്ഞിരുന്നു   സിസ്‌റ്റർ  ലിസ്ബി രൂപേഷിനുവേണ്ടി  ശേഖരിച്ച പണം(122663 രൂപ  രൂപേഷിന്റെ  വീട്ടിൽ  എത്തി രൂപേഷിന്റ  ഭാര്യ നിഷയ്ക്ക്     കൈമാറി .ജോൺസൺ , സജി കെ ഡി  എന്നിവർ  സന്നിഹിതരായിരുന്നു .രൂപേഷിന്റെ വേദന  ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി ) അദ്ദേഹത്തെ ഞങ്ങളുടെ നന്ദി അറിയിക്കുന്നു .   ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ ഈ എളിയ ഉദ്യമത്തിൽ ഞങ്ങളെ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു 

   .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌.  

ഞങ്ങൾ ‍ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ  ഇതുവരെ ഏകദേശം  1,49,50000  (ഒരുകോടി  നാൽപ്പത്തി ഒൻപതു ലക്ഷത്തി അൻപതിനായിരം  ) രൂപയുടെ സഹായം   അർഹിക്കുന്നവർക്കു  നൽകുവാൻ  ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .

2004  ഉണ്ടായ സുനാമിക്ക്  പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ്  ഞങ്ങൾ  പ്രവർത്തനം ആരംഭിച്ചത്.

  ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ്  ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ ,  UKKCA (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦     ,  ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .   

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത്   സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ  പരക്ലേശവിവേകമുള്ളു.””,

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more