1 GBP = 126.51

നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി

നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി

ഡാഷ് മോനെ രേവന്താ വിളിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നീ പോ മോനെ വിജയാ എന്ന പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. യുവത്വം റെഡിയാണ് കേരളം ഭരിക്കാൻ. തെലങ്കാന കേരളത്തെ പിന്തുണയ്ക്കുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

പിണറായിയുടെ മൂത്ത സഹോദരനാണ് മോദി. പിണറായിയുടെ റോൾ മോഡൽ നരേന്ദ്രമോദിയാണ്. പിണറായി വിജയന്റെ അധിക്ഷേപം അനുഗ്രഹമായി എടുക്കുന്നു. വയസിനെയും പദവിയേയും മാനിക്കുന്നു. കേരളത്തിലെ ജനതയോടുള്ള സ്നേഹം കൊണ്ട് മോശമായ ഭാഷയിൽ ഇതിന് മറുപടി പറയുന്നില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

താങ്കളുടെ പ്രായത്തെയും പദവിയെയും ബഹുമാനിക്കുന്നു. നിങ്ങളെന്നെ അപമാനിച്ചോളൂ. പക്ഷേ കേരളത്തിലെ സഹോദരങ്ങളെ അപമാനിക്കരുതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. മെസ്സിയെ കൊണ്ടുവരാൻ നോക്കി നടന്നോ? അടുത്ത ഒരു വർഷത്തിൽ മെസ്സിയും റൊണാൾഡോയും കേരളത്തിൽ വരും. ഇതെന്റെ ആറാമത്തെ ഗ്യാരണ്ടിയാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. തൻ തെലങ്കാനയിൽ നടപ്പിലാക്കിയ പദ്ധതികൾ കേരളത്തിലും പ്രാവർത്തികമാകും. പിണറായി വിജയൻ നടപ്പിലാക്കിയത് പോലെയല്ല. കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് രേവന്ത് റെഡ്ഡി വ്യക്തമാക്കി.

നീ പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമശത്തിന്, ഡാഷ് മോനെ രേവന്താ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. തെലങ്കാനയിൽ നിന്ന് ഒന്നും പഠിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ പിണറായി വിജയനുള്ള കത്തിലും നീ പോ മോനെ വിജയാ പരാമർശം രേവന്ത് റെഡ്ഡി ആവർത്തിച്ചു. ഇതിനാണ് ഇന്ന് പിണറായി വിജയന്റെ മറുപടി നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more