1 GBP = 125.36
breaking news

വെയ്ൽസിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് റെക്‌സാം മെയിലർ ഹോസ്പിറ്റലിൽ നേഴ്സായ ടിന്റു മാത്യു

വെയ്ൽസിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് റെക്‌സാം മെയിലർ ഹോസ്പിറ്റലിൽ നേഴ്സായ ടിന്റു മാത്യു

വെയ്ൽസിൽ മലയാളി നേഴ്സ് മരണമടഞ്ഞു. റെക്‌സാം മെയിലർ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്സായ ടിന്റു മാത്യുവാണ് മരണമടഞ്ഞത്. മുപ്പത്തിയഞ്ചു വയസ്സായിരുന്നു പ്രായം. ഏകദേശം ഒരു വർഷത്തിന് മുൻപ് ക്യാൻസർ രോഗ നിർണ്ണയം നടത്തി ചികിത്സിച്ച് ഭേദമായതായിരുന്നു. എന്നാൽ രോഗബാധയർത്തുടർന്ന് മൂന്നാഴ്ച്ച മുൻപ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അന്ത്യം.

ഒരു കുഞ്ഞാണ് ടിന്റുവിനുള്ളത്. കുട്ടി മാതാപിതാക്കളോടൊപ്പം നാട്ടിലാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതും സംസ്കാരവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുമെന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

ടിന്റു മാത്യുവിന്റെ വിയോഗത്തിൽ യുക്മ ദേശീയ സമിതിയ്ക്ക് വേണ്ടി സെക്രട്ടറി ജയകുമാർ നായരും റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി ഷെയ്‌ലി ബിജോയ് തോമസും അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാദുഃഖത്തിൽ യുക്‌മ ന്യൂസും പങ്കുചേരുന്നു… ആദരാഞ്ജലികൾ.….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more