1 GBP = 126.74
breaking news

ഐ ഓ സി (യു കെ) സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ച ശ്രദ്ധേയമായി; മിഡ്ലാൻഡ്സിൽ സംഘടിപ്പിക്കപ്പെട്ടത് പ്രവാസികളുടെ ചൂടേറിയ രാഷ്ട്രീയ ചർച്ച

ഐ ഓ സി (യു കെ) സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ചർച്ച ശ്രദ്ധേയമായി; മിഡ്ലാൻഡ്സിൽ സംഘടിപ്പിക്കപ്പെട്ടത് പ്രവാസികളുടെ ചൂടേറിയ രാഷ്ട്രീയ ചർച്ച

റോമി കുര്യാക്കോസ് 

മിഡ്ലാൻഡ്സ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 – പ്രവാസലോകത്ത് ചർച്ചയാകുമ്പോൾ” എന്ന വിഷയത്തിൽ ശ്രദ്ധേയമായ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിൽ കേരള രാഷ്ട്രീയത്തെ കുറിച്ചുള്ള ഉയർന്നുവരുന്ന ആകാംക്ഷയും ആശങ്കകളും പ്രതിഫലിപ്പിച്ച പരിപാടിയായിരുന്നു ഇത്.

കവൻട്രിയിൽ വച്ച് സംഘടിപ്പിച്ച ഐ ഓ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്,  ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോഷി വർഗീസ് , റോയ് ജോസഫ് , സജീഷ് ഫ്രാൻസിസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യുകെയിലെ പ്രമുഖ മാധ്യമ പ്രവർത്തകരിൽ ഒരാളായ ഷൈജുമോൻ ചർച്ചയുടെ മോഡറേറ്ററായി.

ചർച്ചയിൽ കേരളത്തിലെ വോട്ടർമാരുടെ പൊതുവായ രാഷ്ട്രീയ വികാരങ്ങളും ഭരണത്തോടുള്ള സമീപനവും വിശദമായിb വിലയിരുത്തപ്പെട്ടു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റത്തിനുള്ള ആവശ്യം, വികസന പ്രതീക്ഷകൾ, യുവജനങ്ങളും പ്രവാസികളും കൈവരിക്കുന്ന രാഷ്ട്രീയ നിലപാടുകൾ എന്നിവയും ആഴത്തിൽ ചർച്ച ചെയ്തു.

പ്രത്യേകിച്ച് ചില നിർണായക മണ്ഡലങ്ങൾ — പുതുപ്പള്ളി, ചേർത്തല , തൃശൂർ , പീരുമേട്, 

കടുത്തുരുത്തി — എന്നിവയുടെ രാഷ്ട്രീയ സാഹചര്യവും സാധ്യതകളും പ്രത്യേകം അവലോകനം ചെയ്യപ്പെട്ടു. ഈ മണ്ഡലങ്ങളിലെ വോട്ടർമാരുടെ നിലപാട്, സ്ഥാനാർഥികളുടെ സ്വാധീനം എന്നിവ ചർച്ചയുടെ പ്രധാന ഭാഗങ്ങളായി.

പ്രവാസികളിൽ നിന്നുള്ള സജീവ പങ്കാളിത്തം പരിപാടിയുടെ പ്രത്യേകതയായി. നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾ നേരിട്ട് അനുഭവിക്കുന്നവരുടെയും പ്രവാസികളുടെയും കാഴ്ചപ്പാടുകൾ തമ്മിലുള്ള വ്യത്യാസങ്ങളും സാമ്യങ്ങളും ചർച്ചയിൽ തെളിഞ്ഞു. കേരളത്തിലെ രാഷ്ട്രീയ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളും വിശദമായി വിലയിരുത്തപ്പെട്ടു.

കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026നെ മുന്നിൽക്കണ്ട് പ്രവാസികളിൽ രാഷ്ട്രീയ ബോധവൽക്കരണം വർധിപ്പിക്കുന്നതിലും അഭിപ്രായ രൂപീകരണത്തിന് വേദി ഒരുക്കുന്നതിലും ഈ ചർച്ച ശ്രദ്ധേയമായ ഇടപെടലായി വിലയിരുത്തപ്പെടുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more