1 GBP = 126.51

കെസിഎ റെഡിച്ചിന് പുതിയ സാരഥികള്‍; സ്റ്റാൻലി വർഗ്ഗീസ്, റിജു പൊയ്കയിൽ, അനിൽ ജോർജ് എന്നിവർ നയിക്കും

കെസിഎ റെഡിച്ചിന് പുതിയ സാരഥികള്‍; സ്റ്റാൻലി വർഗ്ഗീസ്, റിജു പൊയ്കയിൽ, അനിൽ ജോർജ് എന്നിവർ നയിക്കും

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെസിഎ) റെഡിച്ചിന്‍റെ വാര്‍ഷിക പൊതു യോഗം വിൻഡ്മിൽ കമ്മ്യൂണിറ്റി സെന്റർ ഹാളില്‍ സംഘടിപ്പിച്ചു പ്രസിഡന്റ്‌ ബിഞ്ചു ജേക്കബ്‌ സ്വാഗതം ആശംസിച്ചു. സെക്രട്ടറി അഭിലാഷ്‌ സേവ്യര്‍ 2025 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറർ ജോബി ജോസഫ്‌ കണക്കും അവതരിപ്പിച്ചു. 

കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍ ഭരണസമിതിക്ക് യോഗം അഭിനന്ദനമര്‍പ്പിച്ചു. മുന്‍ പ്രസിഡന്റ്‌ ബിഞ്ചു ജേക്കബ്‌ന്റെ അധ്യക്ഷതയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 2026-27 കാലയളവിനുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.  

പുതിയ ഭരണസമിതി ഭാരവാഹികളുടെ പേരും അവരുടെ ഉത്തരവാദിത്തങ്ങളും താഴെ കൊടുത്തിരിക്കുന്നു: പ്രസിഡന്റ്‌ സ്റ്റാൻലി വർഗ്ഗീസ്, സെക്രട്ടറി റിജു പൊയ്കയിൽ, ട്രഷറര്‍ അനിൽ ജോർജ്. മറ്റ് ഭാരവാഹികള്‍: വൈസ്  പ്രസിഡന്റ്‌ ഡെയ്സി ഡൊമ്നിക്, ജോയിന്റ്‌ സെക്രട്ടറിമാര്‍: ജോർജ് ദേവസ്സി, സോളമൻ മാത്യു, ജോയിന്റ്‌ ട്രഷറര്‍: അഭിലാഷ്‌ സേവ്യര്‍, കലാ കോ ഓര്‍ഡിനേറ്റര്‍മാര്‍: ജെൻസി പോൾ, ഫിജി ജോയ്, സ്പോർട്സ് കോർഡിനേറ്റർ  പ്രവീൺ തോമസ്, ടോമി അഗസ്റ്റിൻ കൗണ്‍സില്‍ പ്രതിനിധികള്‍: അരുൺ ചാക്കോ, ജിബു ജേക്കബ്  യുകെ കെഎംഎ പ്രതിനിധികള്‍: രാജപ്പന്‍വര്‍ഗീസ്‌, പോള്‍ ജോസഫ്‌, ബെന്നി വര്‍ഗീസ്‌, പി.ആര്‍.ഒ:  ആദം കാച്ചപ്പിള്ളി ലാൽ.

എക്ടിക്യൂട്ടീവ്‌ അംഗങ്ങള്‍: ജസ്റ്റിൻ ജോസഫ്, അരുൺ കുരിയാക്കോസ്, ലിറ്റൺ മാർട്ടിൻ, മനോജ് വർക്കി, ജിമ്മി ജോസഫ്, സെബാസ്റ്റ്യൻ തോമസ്, ഇന്റേണല്‍ ഓഡിറ്റര്‍: ജിജോ വെമ്പിള്ളിൽ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more