1 GBP = 126.74
breaking news

വിപണിക്ക് ആവേശം പകർന്ന് യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന; നില മെച്ചപ്പെടുത്തി രൂപയും

വിപണിക്ക് ആവേശം പകർന്ന് യുദ്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന; നില മെച്ചപ്പെടുത്തി രൂപയും

ഒരു നിശ്ചയവുമില്ലയൊന്നിനും എന്ന മട്ടിൽ നിക്ഷേപകർക്കും വിപണികൾക്കും ഉഷാറില്ലാക്കാലമായിരുന്നു. എന്നാൽ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവന വന്നതോടെ വിപണികൾ ചോരച്ചുവപ്പിൽ നിന്ന് പച്ചയിലേക്ക് മാറി. ഏഷ്യൻ വിപണികളിലേക്കും ആ ആവേശം പടർന്നു. പുത്തൻ സാന്പത്തിക വർഷത്തിലെ ആദ്യ വ്യാപാര ദിവസം ഇന്ത്യൻ വിപണികളും കുതിക്കുമെന്നാണ് പ്രതീക്ഷ. യു എസ് വിപണികളിൽ രേഖപ്പെടുത്തിയത് 4 ശതമാനം കയറ്റമാണ്. പോയ ഒരു വർഷത്തെ മികച്ച പ്രകടനമാണ് അമേരിക്കൻ വിപണിയിലുണ്ടായത്. ഡൗ ജോൺസ് 1,125.37 പോയിന്റ് ഉയർന്ന് 46,341ൽ ക്ലോസ് ചെയ്തപ്പോൾ എസ് ആൻഡ് പി 184.80വും നാസ്ഡാക് 795.55 പോയിന്റും കയറി.

ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കൈ, ദക്ഷിണ കൊറിയൻ കോസ്പി അഞ്ച് ശതമാനം വരെ ഉയർന്ന് വ്യാപാരം ആരംഭിച്ചു. ചൈനീസ് ഹോങ്കോങ് വിപണികളും നേട്ടത്തിലാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്നു. ഡോളർ സൂചിക താഴ്ന്നതും ആർബിഐ ഇടപെടലും രൂപയ്ക്ക് തുണയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more