1 GBP = 126.74
breaking news

ഇറാന്‍ യുദ്ധച്ചെലവ് ഗള്‍ഫ് രാജ്യങ്ങള്‍ വഹിക്കണം; ട്രംപിന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കി വൈറ്റ് ഹൗസ്

ഇറാന്‍ യുദ്ധച്ചെലവ് ഗള്‍ഫ് രാജ്യങ്ങള്‍ വഹിക്കണം; ട്രംപിന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കി വൈറ്റ് ഹൗസ്

ഇറാനെതിരായ അമേരിക്കന്‍ ആക്രമണങ്ങളുടെ ചെലവ് ഗള്‍ഫ് രാജ്യങ്ങള്‍ വഹിക്കണമെന്നാണ് പ്രസിഡന്റ് ട്രംപിന്റെ മനസ്സിലിരിപ്പെന്ന് വൈറ്റ് ഹൗസ്. പതിനായിരക്കണക്കിന് കോടി ഡോളറാണ് ഈ യുദ്ധത്തിന്റെ ഏകദേശ ചെലവായി കണക്കാക്കുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെടാനാണ് ട്രംപിന്റെ താല്‍പ്പര്യം എന്നാണ് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലിവിറ്റ് സൂചന നല്‍കിയത്.

വാര്‍ത്താ സമ്മേളനത്തിനിടെ ഉയര്‍ന്ന ഒരു ചോദ്യത്തിനുത്തരമായാണ് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലിവിറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. 1990-ലെ ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കയുടെ സഖ്യകക്ഷികള്‍ യുദ്ധഫണ്ട് നല്‍കി സഹായിച്ചതുപോലെ, അറബ് രാജ്യങ്ങള്‍ പണം നല്‍കണമോ എന്നതായിരുന്നു ചോദ്യം. ‘യുദ്ധച്ചെലവ് വഹിക്കാന്‍ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടണമെന്നാണ് പ്രസിഡന്റിന് താല്പര്യം’ എന്നായിരുന്നു വൈറ്റ് ഹൗസ് വക്താവിന്റെ മറുപടി.

അവിടെ നിര്‍ത്താതെ, കുറച്ചുകൂടി കാര്യങ്ങള്‍ അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു: ‘ഇക്കാര്യത്തില്‍ പ്രസിഡന്റിന് മുമ്പേ പ്രഖ്യാപനം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും, അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയമാണിതെന്ന് എനിക്കറിയാം. ഇതിനെക്കുറിച്ച് വൈകാതെ അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാനാവും’ -അവര്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more