1 GBP = 126.74
breaking news

എതിർ ദിശയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു, പൊന്നാനിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

എതിർ ദിശയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു, പൊന്നാനിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: ദേശീയപാതയിലെ സര്‍വീസ് റോഡില്‍ രണ്ട് ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. പൊന്നാനി പള്ളപ്രം മാലിക്കുളം അലിയുടെ മകന്‍ മുഹമ്മദ് അസ്ലം (19), പൊന്നാനി തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകന്‍ അന്‍സിഫ് (19) ന്നിവരാണ് മരിച്ചത്. അസ്ലം പൊന്നാനി എം.ഐ ബോയ്‌സ് സ്‌കൂളിലെയും അന്‍സിഫ് പാലപ്പെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ്. രാത്രി പൊന്നാനി ബാര്‍ളി കുളത്തിന് സമീപമുള്ള സര്‍വീസ് റോഡിലായിരുന്നു അപകടം. എതിര്‍ദിശകളില്‍ നിന്ന് വന്ന ബൈക്കുകള്‍ തമ്മില്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായി 6 പേരുണ്ടായിരുന്നു. രണ്ടു പേര്‍ അപകട സ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ പളളപ്രം സ്വദേശി അന്‍ഷി തൃശൂരിലെ ജൂബിലി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹങ്ങള്‍ പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more