1 GBP = 126.74
breaking news

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം; പിന്നില്‍ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ അപകീര്‍ത്തി പ്രചാരണം; പിന്നില്‍ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയ ആളെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷന്‍ എന്നയാളാണ് അപകീര്‍ത്തി പ്രചാരണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാള്‍ കാപ്പ കേസ് പ്രതിയാണ്. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. സാദിഖലി തങ്ങളുടെ ബന്ധുവിനോട് പ്രതി പതിനഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും പൊലീസ് കണ്ടെത്തി. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത് ഇക്കഴിഞ്ഞ ജനുവരി 31നാണ്. 

മൂന്ന് മാസത്തെ ഗൂഢാലോചനയ്ക്ക് ശേ്ഷമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതി സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രചാരണം നടത്തിയത്. ജനുവരി 31ന് പെരിന്തല്‍മണ്ണയിലെ ഒരു മാളിലേക്ക് സാദിഖലി തങ്ങളേയും ബന്ധുവിനേയും വിളിച്ചുവരുത്തിയായിരുന്നു പണം ചോദിച്ചുള്ള ഭീഷണി. 15 കോടി നല്‍കിയില്ലെങ്കില്‍ ഈ വ്യാജ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ട് അപമാനിക്കുമെന്നാണ് ഭീഷണി.

ഇതിനുശേഷം ഈ മാസം 21ന് ഷാന്‍ ഷാനു എന്ന ഫേയ്ക്ക് അക്കൗണ്ടുവഴി വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലീം ലീഗ് നേതാക്കള്‍ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more