1 GBP = 126.74
breaking news

ഇസ്രായേലിൽ വീണ്ടും അടിയന്തരാവസ്ഥ

ഇസ്രായേലിൽ വീണ്ടും അടിയന്തരാവസ്ഥ

തെൽഅവീവ്: ഇറാൻ യുദ്ധത്തെ തുടർന്ന് ഇസ്രായേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യവ്യാപകമായ അടിയന്തരാവസ്ഥ ഏപ്രിൽ 14 വരെ നീട്ടാനുള്ള സർക്കാരിന്റെ അഭ്യർഥന നെസെറ്റ് വിദേശകാര്യ, പ്രതിരോധ കമ്മിറ്റി അംഗീകരിച്ചു.

ഇറാനെതിരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തെത്തുടർന്ന് ഫെബ്രുവരി 28നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 25 ദിവസമായി തുടരുന്ന യുദ്ധത്തിൽ രാജ്യത്ത് പലയിടത്തും പ്രതിരോധം ഭേദിച്ച് ഇറാന്റെ മി​​സൈൽ പതിച്ചത് ഇസ്രായേലിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതേതുടർന്നാണ് അടിയന്തരാവസ്ഥ നീട്ടാൻ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സും ആവശ്യപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more