1 GBP = 128.49
breaking news

സംസ്ഥാനത്ത് പലയിടത്തും CPIM-BJP ഡീൽ; മുഖ്യമന്ത്രി ഇരട്ടത്താപ്പുകാരൻ’; വി ഡി സതീശൻ

സംസ്ഥാനത്ത് പലയിടത്തും CPIM-BJP ഡീൽ; മുഖ്യമന്ത്രി ഇരട്ടത്താപ്പുകാരൻ’; വി ഡി സതീശൻ

സിപിഐഎം-ബിജെപി ഡീൽ ആരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് പലയിടത്തും ഡീൽ നടന്നു. പാലക്കാട്, റാന്നി, തുടങ്ങി പല മണ്ഡലങ്ങളിലും ട്വന്റി 20യെ നിർത്തി സിപിഐഎമ്മും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. മുഖ്യമന്ത്രി ഇരട്ടത്താപ്പുകാരനാണെന്നും ആർഎസ്എസുമായി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത് പിണറായി വിജയനാണെന്നും സതീശൻ പറഞ്ഞു

പിണറായി വിജയൻ വൃത്തികേട് കാണിക്കുന്നവന്മാരോടൊപ്പമാണെന്ന് വിഡി സതീശൻ വിമർശിച്ചു. ജയിക്കില്ലാന്ന് കണ്ടപ്പോൾ ബിജെപിയുമായി ഡീൽ ആണെന്ന് അദേഹം ആരോപിച്ചു. ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. നികുതി പണത്തിൽ നിന്നും പരസ്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പടം വെച്ചാണ് എല്ലാ പരസ്യങ്ങളും. സീരിയലിൽ പോലും സർക്കാർ പരസ്യം ചെയ്യുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് നോമിനേഷനിൽ കെട്ടിവെക്കാനുള്ള പണം നൽകിയത് പ്ലാച്ചിമെഡ സമര സമിതിയാണ്. രക്തസാക്ഷികളുടെ കുടുംബങ്ങൾ പോലും കമ്മ്യൂണിസ്റ്റുകാരെ വെറുക്കുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഭാഷാ പണ്ഡിതനുള്ള അവാർഡ് കൊടുക്കണമെന്ന് വിഡി സതീശൻ പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ‌ വികസനം ചർച്ചയാവണമെന്ന് അദേ​ഹം ആവശ്യപ്പെട്ടു. പറവൂറിൽ വലിയ മാറ്റങ്ങൾ ഉണ്ടായി. ബിഎംബിസി റോഡുകൾ ഉണ്ടായി. ആരോഗ്യ രംഗത്ത് മാറ്റം ഉണ്ടായെന്ന് വിഡി സതീശൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more