1 GBP = 129.66

10 സീറ്റുകളിൽ CPIM-BJP ഡീൽ; ഇപ്രാവശ്യത്തെ ഡീൽ കോൺഗ്രസ് പൊളിച്ചടുക്കും ; വി ഡി സതീശൻ

10 സീറ്റുകളിൽ CPIM-BJP ഡീൽ; ഇപ്രാവശ്യത്തെ ഡീൽ കോൺഗ്രസ് പൊളിച്ചടുക്കും ; വി ഡി സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം – ബിജെപി ഡീലെന്ന ആരോപണം ആവർത്തിച്ച് കോൺഗ്രസ്. ഡീൽ എന്ന് പറഞ്ഞാൽ ഡീൽ എന്നും, അത് കേൾക്കുമ്പോൾ മുഖ്യമന്ത്രി പ്രകോപിതാകുന്നെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കാസർഗോഡ്, മഞ്ചേശ്വരം, റാന്നി,കോന്നി ചെങ്ങന്നൂർ , ഏറ്റുമാനൂർ, തൃപ്പുണിത്തുറ എന്നിവിടങ്ങളിലെല്ലാം ഡീലാണ്. കോലീബി എന്ന് പറയുന്ന മുഖ്യമന്ത്രി ആർ എസ്എസിന്റെ പിന്തുണയോടെ ജയിച്ചാണ് 1977 ൽ എംഎൽഎ ആയത്. ആർഎസ്എസ് നേതാക്കളുമായി മസ്‌കറ്റ് ഹോട്ടലിൽ ചർച്ചനടത്തിയത് വി ഡി സതീശൻ അല്ല പിണറായി വിജയനാണ് ഇതൊക്കെ എല്ലാവർക്കും അറിയാമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി മലഭാഷയ്ക്ക് സംഭാവന ചെയ്ത ധാരാളം വാക്കുകൾ സംഭാവന ചെയ്തിട്ടുണ്ട്. പരനാറി, കുലംകുത്തി, ചെറ്റ..മുഖ്യമന്ത്രിയുടെ വാക്കുകൾ ശുചീകരിക്കാൻ ഒരു പുതിയ സാംസ്കാരിക ഹരിതകർമ സേന വേണം. ഇത്രവൃത്തികെട്ട വാക്കുകൾ ഉപയോഗിച്ചാൽ രാഷ്ട്രീയക്കാരെ എല്ലാവരും പുച്ഛിക്കും.അത് വളരെ മോശമാണ്. കഴിഞ്ഞ 6 മാസമായി ആയിരകണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കുന്നത്. ഇതൊക്കെ പിണറായി വിജയൻ തിരിച്ചടയ്ക്കണം പ്രതിപക്ഷനേതാവ് പ്രതികരിച്ചു

അതേസമയം, എൽദോസ് കുന്നപ്പിള്ളിലിനെയും വി ഡി സതീശൻ പുകഴ്ത്തി. എൽദോസ് അടിമുടി കോൺഗ്രസുകാരൻ ആണ് നന്നായി പെരുമ്പാവൂരിൽ പ്രവർത്തിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എൽദോസിനെ ഉത്തരവാദിത്വമുള്ള ജോലി ഏൽപ്പിക്കും. എൽദോസ് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഇവിടെ പലരും പറഞ്ഞു നടന്നു. അത് കണ്ട് ആരും വെള്ളം ചൂടാക്കാൻ നിൽക്കണ്ട. ഞാൻ അന്നേ പറഞ്ഞു എൽദോസ് എവിടെയും പോകാൻ പോകുന്നില്ല ഒരു ഉറച്ച കോൺഗ്രസുകാരനാണ് അദ്ദേഹം. ഒരു കുഞ്ഞനിയനെ പോലെ ഞാനും ബെന്നി ബഹനാനും എൽദോസിനെ ചേർത്തുപിടിക്കും. എൽദോസിന് എംഎൽഎയെക്കാൾ വലിയ പദവി നൽകുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more