1 GBP = 126.74
breaking news

ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ ആംബുലൻസുകൾക്ക് തീയിട്ടു; ആംബുലൻസുകൾ ജൂവിഷ് കമ്യൂണിറ്റി സർവീസിന്റെ ഭാഗമായവ

ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിൽ ആംബുലൻസുകൾക്ക് തീയിട്ടു; ആംബുലൻസുകൾ ജൂവിഷ് കമ്യൂണിറ്റി സർവീസിന്റെ ഭാഗമായവ

ലണ്ടൻ: ലണ്ടനിലെ ഗോൾഡേഴ്‌സ് ഗ്രീനിൽ ജൂത കമ്യൂണിറ്റി ആംബുലൻസ് സർവീസിൽ പെട്ട നാല് ആംബുലൻസുകൾക്ക് തീയിട്ടു. സംഭവത്തെ ആന്റിസെമിറ്റിക് വിദ്വേഷ കുറ്റകൃത്യം ആയി കണക്കാക്കുന്നതായി പോലീസ് പറഞ്ഞു. തീപിടുത്തത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 1.45 ഓടെ ഗോൾഡേഴ്‌സ് ഗ്രീനിലെ ഹൈഫീൽഡ് റോഡിലേക്ക് ഫയർ എഞ്ചിനുകൾ പാഞ്ഞെത്തി തീയണച്ചു.

വടക്കൻ ലണ്ടനിലെ സംഭവം ഒരു ആന്റിസെമിറ്റിക് വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുന്നുണ്ടെന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു.

ആറ് ഫയർ എഞ്ചിനുകളെയും 40 ഓളം ഫയർ ഫൈറ്റർമാരെയും തീയണയ്ക്കാൻ അയച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് (എൽഎഫ്ബി) അറിയിച്ചു. നാല് വാഹനങ്ങൾക്കാണ് കേടുപാടുകൾ വരുത്തിയിട്ടുള്ളത്. വാഹനങ്ങളിലെ നിരവധി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും തൊട്ടടുത്തുള്ള ഒരു ഫ്ലാറ്റ് ബ്ലോക്കിന്റെ ജനാലകൾ പൊട്ടുകയും ചെയ്തുവെന്ന് എൽഎഫ്ബി പറഞ്ഞു. ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

“ഈ സംഭവം സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുമെന്ന് ഞങ്ങൾക്കറിയാം, അടിയന്തര അന്വേഷണം നടത്താൻ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണങ്ങൾ തുടരുകയാണെന്നും, മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അനേഷണം പുരോഗമിക്കുന്നതെന്നും പ്രദേശത്തെ പോലീസിംഗിന് നേതൃത്വം നൽകുന്ന പോലീസ് സൂപ്രണ്ട് സാറാ ജാക്‌സൺ പറഞ്ഞു. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more