1 GBP = 126.74
breaking news

ഇറാനെ പ്രതിരോധിക്കാൻ യു.എസിന് സൈനിക താവളങ്ങൾ വിട്ടുനൽകി യു.കെ; തീരുമാനത്തെ വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനെ പ്രതിരോധിക്കാൻ യു.എസിന് സൈനിക താവളങ്ങൾ വിട്ടുനൽകി യു.കെ; തീരുമാനത്തെ വിമർശിച്ച് ഇറാൻ വിദേശകാര്യ മന്ത്രി

ലണ്ടൻ: ഹുർമുസ് കടലിടുക്കിൽ കപ്പലുകളെ തകർക്കുന്ന ഇറാനെ പ്രതിരോധിക്കാൻ യു.എസിന് സൈനിക താവളങ്ങൾ വിട്ടുനൽകി യു.കെ. അടിയന്തര യോഗത്തിലാണ് ബ്രിട്ടീഷ് മന്ത്രിമാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

എന്നാൽ ഇറാന് നേരെ ആക്രമണങ്ങൾ അഴിച്ചുവിടാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യു.എസിന് അനുമതി നൽകിയ തീരുമാനത്തെ ഇറാൻ വിദേശകാര്യ മന്ത്രി രൂക്ഷമായി വിമർശിച്ചു. ഇറാന് നേരെയുള്ള ഇസ്രായേൽ- യു.എസ് ആക്രമണങ്ങളിൽ പങ്കുചേരാൻ താൽപര്യമില്ലാത്തവരാണ് ഭൂരിഭാഗം ബ്രിട്ടീഷ് പൗരരെന്നും സ്വന്തം ജനങ്ങളെ അവഗണിക്കുന്ന നടപടിയിലൂടെ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കുകയാണ് ബ്രിട്ടന്‍റെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ചെയ്തത്. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഇറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബ്രിട്ടീഷ് സൈനിക താവളങ്ങളുപയോഗിക്കാൻ അമേരിക്കക്ക് അനുമതി നൽകുന്നത് കുറച്ച് കൂടി നേരത്തെ വേണ്ടിയിരുന്നുവെന്നാണ് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വിശദമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more