കാഞ്ഞാറിലെ ഷൈനിക്കും ,പുൽപ്പള്ളിയിലെ രൂപേഷിനും, ഈ ഈസ്റ്റർ സമയത്തു നമുക്ക് ഒരു കൈത്താങ്ങാകാം
Mar 17, 2026
ടോം ജോസ് തടിയംപാട്.
നമ്മെളെല്ലാം ഈസ്റ്റർ ആഘോഷിക്കാൻ തയ്യറെടുക്കുന്ന ഈ സമയത്തു അസുഖം മൂലം കഷ്ട്ടപ്പെടുന്ന രണ്ടു കുടുംബങ്ങളെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നിങ്ങളുടെ സഹായം തേടുന്നു .തൊടുപുഴ കുടയത്തൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ താമസിക്കുന്ന കൊല്ലംപറമ്പിൽ ഷൈനി വിൻസെന്റ് ക്യൻസർ ബാധിച്ചു ചികിൽസിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്നു ,ഷൈനിയുടെ ഭർത്താവു 3 വർഷം മുൻപ് ഒരു അപകടത്തിൽ മരിച്ചു ഇവർക്ക് ഒരു കുഞ്ഞും അപ്പനും അമ്മയും ഉണ്ട്, കുടുംബം മുൻപോട്ടു കൊണ്ടുപോകാനും ചികിത്സ നടത്താനും കഴിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ഇവരുടെ വേദന ഞങ്ങളെ അറിയിച്ചത് യു കെ യിലെ burnley യിൽ താമസിക്കുന്ന കാഞ്ഞാർ സ്വദേശി ഷിബു കൈതൊലിയിൽ ആണ്.
പുൽപ്പള്ളി കുറിച്ചിപ്പാറ സ്വദേശി പെരിഞ്ഞട്ടുമേൽ രൂപേഷ് 45 വയസു ഒമാനിലെ സലാലയിൽ ഒരു ഹോട്ടൽ ജീവനക്കാരൻ ആയിരുന്നു പെട്ടെന്ന് തലകറങ്ങി വീണു അബോധാവസ്ഥയിൽ ആകുകയും തലക്കു മാരകമായ രോഗം ബാധിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു സുമനസുകളുടെ സഹായം കൊണ്ട് അദ്ദേഹത്തെ നാട്ടിൽ എത്തിച്ചു ചികിത്സയിലാണ് ..ഇദ്ദേഹത്തിന് പ്രായമായ അമ്മയും ഭാര്യയും രണ്ടുകുട്ടികളും ഉണ്ട് രൂപേഷ് ആയിരുന്നു കുടുംബത്തിന്റെ അത്താണി .രൂപേഷിന്റെ വേദന ഞങ്ങളെ അറിയിച്ചത് ലിവർപൂളിൽ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി ) യാണ്. ഈസ്റ്റർ ചാരിറ്റിയുടെ ലഭിക്കുന്ന തുക ഇവർക്ക് രണ്ടുപേർക്കുമായി വീതിച്ചു കൊടുക്കുമെന്ന് അറിയിക്കുന്നു നിങ്ങളുടെ സഹായങ്ങൾ താഴെ കാണുന്ന ഞങ്ങളുടെ അക്കൗണ്ടിൽ ദയവായി നൽകുക.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,47,00000 (ഒരുകോടി നാൽപ്പത്തിഏഴു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്. ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP ACCOUNT NO 50869805 SORT CODE 20-50.-82 BANK BARCLAYS.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages