1 GBP = 126.74
breaking news

ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ  താൽക്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു

ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ  താൽക്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു

അബുദാബി: തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ  താൽക്കാലികമായി അടച്ച വ്യോമപാത യുഎഇ തുറന്നു. ഒരു മണിക്കൂറോളമാണ് യുഎഇ വ്യോമപാത അടച്ചിട്ടത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നടപടിയെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഡ്രോൺ ആക്രമണത്തിൽ അബുദാബിയിലെ എണ്ണപ്പാടത്തിന് തീ പിടിച്ചു. ഷാ എണ്ണപ്പാടത്തിനാണ് തീ പിടിച്ചതെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

റമദാന് ശേഷവും യുഎഇയിൽ ക്ലാസുകൾ ഓൺലൈനിൽ മാത്രമായിരിക്കും നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. നഴ്സറി മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വരെ തീരുമാനം ബാധകമായിരിക്കും. നിലവിൽ മാർച്ച് 22 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more