1 GBP = 126.74
breaking news

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തേകാൻ പ്രവാസലോകം ഒന്നിച്ച്; എൽ.ഡി.എഫ് യുകെ – യൂറോപ്പ് ഘടകത്തിന്റെ ആവേശകരമായ ഉദ്ഘാടനം  സമ്മേളനം.

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തേകാൻ പ്രവാസലോകം ഒന്നിച്ച്; എൽ.ഡി.എഫ് യുകെ – യൂറോപ്പ് ഘടകത്തിന്റെ ആവേശകരമായ ഉദ്ഘാടനം  സമ്മേളനം.

ആസന്നമായ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തുടർച്ച  ഉറപ്പാക്കുന്നതിനായി രൂപീകരിച്ച ‘എൽ.ഡി.എഫ് യുകെ & യൂറോപ്പിന്റെ പ്രവർത്തനോദ്ഘാനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. ശനിയാഴ്ച നടന്ന ഓൺലൈൻ സമ്മേളനത്തിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇടതുപക്ഷ അനുഭാവികൾ പങ്കെടുത്തു.
മുൻ ധനമന്ത്രിയും സി.പി.ഐ(എം) നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നവകേരള നിർമ്മിതിയിൽ പ്രവാസികൾക്കുള്ള പങ്കിനെക്കുറിച്ചും, വികസന വിരോധികളുടെ കുപ്രചാരണങ്ങളെ മറികടന്ന് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ  പ്രവാസികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നോട്ടുവെക്കുന്ന വികസന രേഖയെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.
യൂത്ത് ഫ്രണ്ട് (എം) പ്രസിഡന്റ്  സിറിയക് ചാഴിക്കാടൻ  യോഗത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

എൽ.ഡി.എഫ് യുകെ & യൂറോപ്പ്  കൺവീനർ രാജേഷ് കൃഷ്ണ ചടങ്ങിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പങ്കെടുത്തവർക്ക്  എ.ഐ.സി (AIC) ബ്രിട്ടൻ & അയർലണ്ട് സെക്രട്ടറി ജനേഷ് സി.എൻ. സ്വാഗതം ആശംസിച്ചു.
വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് താഴെ പറയുന്നവർ ആശംസകൾ അർപ്പിച്ചു:

ഷിനിത്ത് എ.കെ. (ക്രാന്തി അയർലണ്ട് & ജോയിന്റ് കൺവീനർ, എൽ.ഡി.എഫ് യുകെ – അയർലണ്ട്)
ഗിരികൃഷ്ണൻ (സംസ്കാര ജർമ്മനി)
നവീൻ (കൈരളി യുകെ)
അരുൺ ബെന്നി (യുവധാര മാൾട്ട – സെക്രട്ടറി)
മിഥുൻ (പോളണ്ട് – ലോക കേരള സഭ അംഗം)
സണ്ണി ജോസഫ് (കെ.എഫ്.പി.എസ് സ്വിറ്റ്‌സർലൻഡ്)
ജർമ്മനിയിൽ നിന്നുള്ള ശിവഹരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

കേരളത്തിലെ വികസന തുടർച്ചയ്ക്കായി യൂറോപ്പിലെമ്പാടുമുള്ള പ്രവാസി മലയാളികളെ അണിനിരത്തിക്കൊണ്ട് വിപുലമായ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more